വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം

advocate

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയ്ക്ക് നേരെ ക്രൂര മര്‍ദ്ദനം. നെയ്യാറ്റിന്‍കര സ്വദേശി ശ്യാമിലി ജസ്റ്റിനെയാണ് സീനിയര്‍ അഭിഭാഷകന്‍ ബേയ്‌ലിന്‍ ദാസ് മര്‍ദ്ദിച്ചത്. ജോലിയില്‍നിന്ന് അകാരണമായി പറഞ്ഞുവിട്ടതിനെ ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമെന്ന് ശ്യാമിലി പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

നാലുവര്‍ഷമായി ബേയിലിന്‍ ദാസിന്റെ ജൂനിയറായി വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരികയാണ് ശ്യാമിലി. കഴിഞ്ഞ വ്യാഴാഴ്ച ശ്യാമിലിയോട് ഇനി മുതല്‍ ഓഫീസില്‍ വരണ്ടെന്ന് ബേയ്‌ലിന്‍ വിലക്കിയിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് ബെയ്‌ലിന്‍ദാസ് തന്നെ മര്‍ദിച്ചതെന്നാണ് യുവതിയുടെ പരാതി.

ALSO READ; ഓപ്പറേഷന്‍ ഡി-ഹണ്ട്: തിങ്കളാ‍ഴ്ച അറസ്റ്റിലായത് 98 പേർ; പിടികൂടിയതിൽ എംഡിഎംഎയും എട്ട് കിലോയിലധികം കഞ്ചാവും

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവമറിഞ്ഞ ഉടനെ ബെയ്‌ലിന്‍ ദാസിനെ അന്വേഷണ വിധേയമായി ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ പോലീസ് ആശുപത്രിയിലെത്തി അഭിഭാഷകയുടെ മൊഴി രേഖപ്പെടുത്തി. കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.മര്‍ദനത്തില്‍ മുഖത്ത് ഗുരുതര പരിക്കെറ്റ ശ്യാമിലി പ്രാഥമിക ചികിത്സക്ക് ശേഷം ജനറല്‍ ആശുപത്രി വിട്ടു. നാളെ മെഡിക്കല്‍ കോളജില്‍ തുടര്‍ചികിത്സ തേടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News