
കേരളത്തിലെ സര്‍വ്വകലാശാലകളില്‍ സര്‍ക്കാര്‍ നിയമിച്ച വൈസ് ചാന്‍സലര്‍മാരെ മാറ്റി മിത്രങ്ങളെ നിയമിക്കുന്ന മുന്‍ ചാന്‍സലറുടെ നിലപാടിനോട് എന്തായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണമെന്ന് മുതിര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
സര്‍വ്വകലാശാലയുടെ സെനറ്റ് ഹാള്‍ വര്‍ഗീയ പരിപാടിയ്ക്ക് നല്‍കിയിട്ട് സി പി എം നടത്തുന്ന പ്രതിഷേധം ഒത്തുകളിയുടെ ഭാഗമാണെന്നു വി ഡി സതീശന്‍. സര്‍വ്വകലാശാല സ്വയംഭരണ സ്ഥാപനമാണെന്നും അവിടെ ഹാള്‍ കൊടുക്കുന്നതിനു സര്‍ക്കാരിന് നിയന്ത്രണം ഇല്ലെന്നും സര്‍വ്വകലാശാലയുടെ ഭരണാധികാരി വൈസ്-ചാന്‍സലറാണെന്നും അറിയാത്ത ആളല്ല പ്രതിപക്ഷ നേതാവ്.
കേരളത്തിലെ സര്‍വ്വകലാശാലകളില്‍ സര്‍ക്കാര്‍ നിയമിച്ച വൈസ് ചാന്‍സലര്‍മാരെ മാറ്റി മിത്രങ്ങളെ നിയമിക്കുന്ന മുന്‍ ചാന്‍സലറുടെ നിലപാടിനോട് എന്തായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം? ആരുടെ വകയായിരുന്നു ആ കുത്തിത്തിരിപ്പിനു മുഴുവന്‍ അടിത്തറ പാകിയ സേവ് യൂണിവേഴ്സിറ്റി ഫോറമൊക്കെ?
എവിടെപ്പോയി സേവ് യൂണിവേഴ്സിറ്റിക്കാര്‍, അവര്‍ക്കു പ്രതിഷേധിക്കണം എന്നൊന്നും തോന്നുന്നില്ലേ? യൂണിവേഴ്‌സിറ്റിയെ ‘സേവ്’ ചെയ്യണമെന്നും?
ഇപ്പോള്‍ എസ് എഫ് ഐക്കാര്‍ പ്രതിഷേധിച്ചാല്‍ അതൊത്തുകളി. വൈകുന്നേരം മത നിരപേക്ഷ മൗദൂദി എഡിറ്ററുടെ കാര്‍ഡ് വരും; സര്‍വ്വകലാശാലയില്‍ ആര്‍എസ്എസ് പരിപാടി. മിക്കവാറും ബിന്ദു ടീച്ചറായിരിക്കും പ്രതി. സി പി എം-ബി ജെ പി ഒത്തുകളി എന്ന് വലിയ അക്ഷരത്തില്‍ എഴുതിയും വയ്ക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here