കൈരളി ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് എ പി സജിഷക്ക് മീഡിയ അക്കാദമി ഫെലോഷിപ്പ്

media academy fellowship

കേരള മീഡിയ അക്കാദമിയുടെ 2024-25 മാധ്യമ ഗവേഷണ ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. കായിക മാധ്യമ പ്രവർത്തനത്തിനുള്ള മീഡിയ അക്കാദമി ഫെലോഷിപ്പിന് കൈരളി ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് എപി സജിഷ അർഹയായി. ‘അധികാരം ഞെരുക്കുന്ന ഇന്ത്യൻ പെണ്‍ കായിക രംഗവും മാധ്യമ ഇടപെടലും’ എന്ന വിഷയത്തിലാണ് ഫെലോഷിപ്പ്. ഇന്ത്യൻ കായിക രംഗത്ത് സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളും അധിക്ഷേപങ്ങളും ലൈംഗിക ചൂഷണങ്ങളും മാധ്യമങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് വിനേഷ് ഫോഗട്ടുമായി ബന്ധപ്പെട്ട വിവാദ പശ്ചാത്തലത്തിലുള്ള ഒരു അന്വേഷണമാണ് വിഷയം.

അതേസമയം, സൂക്ഷ്‌മ ഗവേഷണ ഫെലോഷിപ്പിന് (Focused Research) ദേശാഭിമാനി സീനിയർ സബ് എഡിറ്റർ ജിഷ ജയൻ സി, മാതൃഭൂമി പീരിയോഡിക്കൽസ് സബ് എഡിറ്റർ സൂരജ് ടി എന്നിവർ അർഹമായി. മലയാള മാധ്യമചരിത്രത്തിലെ പെണ്ണടയാളങ്ങൾ എന്നതിനെപ്പറ്റിയുളള പഠനമാണ് ജിഷ ജയൻ നടത്തുക. മലയാള സായാഹ്നപത്രങ്ങളുടെ ചരിത്രവും വർത്തമാനവും സൂരജ് രേഖപ്പെടുത്തും.

ALSO READ; വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് ‘മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ്’ പരീക്ഷണത്തിന് നീക്കം; അന്വേഷിക്കാൻ മന്ത്രിയുടെ നിർദേശം

സമഗ്ര ഗവേഷണ (Comprehensive Research)ഫെലോഷിപ്പ് ഒൻപത് പേർക്കാണെന്ന് അക്കാദമി ചെയർമാൻ ആർഎസ് ബാബു അറിയിച്ചു. മലയാള മനോരമ ഡെപ്യൂട്ടി ചീഫ് എഡിറ്റോറിയൽ കോർഡിനേറ്റർ അനിൽ മംഗലത്ത്, ദേശാഭിമാനി അസിസ്‌റ്റൻ്റ് എഡിറ്റർ കെആർ അജയൻ, മാതൃഭൂമി പീരിയോഡിക്കൽസ് ജേണലിസ്‌റ്റ് ട്രെയിനി രശ്‌മി വിഎസ്, പ്രസാധകൻ മാസിക എഡിറ്റോറിയൽ അസിസ്‌റ്റൻ്റ് ഡോ.രശ്‌മി ജി, മലയാള മനോരമ റിപ്പോർട്ടർ ദീപ്തി പി ജെ, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ജേണലിസ്‌റ്റ് ഹണി ആർകെ, കാസർഗോഡ് ബ്യൂറോ ചീഫ് വിനോദ് പായം, ജനയുഗം സബ്എഡിറ്റർ ദിൽഷാദ് എഎം, മീഡിയ വൺ ബ്രോഡ്‌കാസ്റ്റ് ജേണലിസ്റ്റ് അഹമ്മദ് മുജൂത്തബ, എന്നിവർക്കാണ് സമഗ്രഗവേഷണ ഫെലോഷിപ്പ്.

പൊതു ഗവേഷണ (General Research) മേഖലയിൽ അബ്ദുൾ നാസർ എം എ(റിപ്പോർട്ടർ, ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്) നൌഫിയ ടിഎസ് (ചീഫ് സബ് എഡിറ്റർ, ഹരിതകേരളം ന്യൂസ്), പ്രദീപ് എ(സബ് എഡിറ്റർ, ദേശാഭിമാനി, ഫസലു റഹ്‌മാൻ എ.എം. (റിപ്പോർട്ടർ, ചന്ദ്രിക), ഉന്മേഷ് കെ.എസ് (അസി.ന്യൂസ് എഡിറ്റർ, 24), സഹദ് എ എ (റിപ്പോർട്ടർ, സാഹായ്‌ന കൈരളി), ഇജാസുൽ ഹക്ക് സിഎച്ച് (സീനിയർ വെബ് ജേണലിസ്റ്റ്, മീഡിയവൺ), അനു എം (സീനിയർ റിപ്പോർട്ടർ, മാധ്യമം), എപി സജിഷ (ചീഫ് ബ്രോഡ്‌കാസ്റ്റ്, കൈരളി ന്യൂസ്), രമ്യ കെ എച്ച് (ന്യൂസ് എഡിറ്റർ, റിപ്പോർട്ടർ ചാനൽ), പി.സജിത്ത് കുമാർ (സീനിയർ ഡെപ്യൂട്ടി എഡിറ്റർ, വീക്ഷണം), റിച്ചാർഡ് ജോസഫ് (സീനിയർ റിപ്പോർട്ടർ, ദീപിക), ബൈജു എംപി (സീനിയർ ഫോട്ടോ ജേണലിസ്‌റ്റ്, മാധ്യമം), അനിത എസ് (സീനിയർ സബ് എഡിറ്റർ, മാധ്യമം) എന്നിവർക്ക് ഫെലോഷിപ്പ് നൽകും.

മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യൻ പോൾ, കെവി മോഹൻ കുമാർ ഐഎഎസ്‌, ഡോ. പികെ രാജശേഖരൻ, ഡോ.മീന ടി പിള്ള, ഡോ. നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തെരഞ്ഞെടുത്തത്. വാർത്താസമ്മേളനത്തിൽ കേരള മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News