
മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനായ കളങ്കാവലിന്റെ ഫസ്റ്റ്ലുക്ക് എത്തി. നവാഗതനായ ജിതിന്‍ കെ ജോസ് ആണ് ചിത്രത്തിന്റെ സംവിധാനം. മമ്മൂട്ടിയും വിനായകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിലെ മമ്മൂട്ടിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിൽ മമ്മൂട്ടി വില്ലൻ കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതൽ, ടർബോ, ഡൊമനിക്ക് ആന്‍റ് ലേഡീസ് പേഴ്സ് എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന അടുത്ത ചിത്രമാണ് കളങ്കാവൽ. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഫൈസല്‍ അലിയാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ഒരുക്കുന്നത് മുജീബ് നജീബ് ആണ്.
ഡൊമനിക്ക് ആന്‍റ് ലേഡീസ് പേഴ്സ് ആണ് മമ്മൂട്ടിയുടെ അവസാനമായി തിയേറ്ററിൽ എത്തിയ സിനിമ. ഏപ്രിലിൽ തിയേറ്ററിലെത്തുന്ന ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് ഇനി ഉടനെ പുറത്തിറങ്ങനുള്ള മമ്മൂട്ടിയുടെ അടുത്ത ചിത്രം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

