
പ്രഭാസ് കേന്ദ്ര കഥാപാത്രമായി 2024ൽ പുറത്തിറങ്ങിയ സിനിമയാണ് ‘കൽക്കി 2898 എ.ഡി’. നാഗ് അശ്വിൻ സംവിധാനം ചെയ്ത ഈ ബ്ലോക്ക്ബസ്റ്റർ സയൻസ് ഫിക്ഷൻ ചിത്രം 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിലും തിളങ്ങി. രണ്ട് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്, ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്‌കാരവും. ‘കൽക്കി’യുടെ രണ്ടാം ഭാഗം എന്ന് വരുമെന്നാണ് സിനിമാപ്രേമികളുടെ പ്രധാന ചോദ്യം.
നിലവിൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 2027-ൽ ‘കൽക്കി’യുടെ രണ്ടാം ഭാഗം പ്രേക്ഷകർക്കരികിലേക്ക് എത്തും. രണ്ടാം ഭാഗത്തിന്റെ അണിയറ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ് എന്നാണ് വിവരം. വൈജയന്തി മൂവീസാണ് ഈ ബിഗ് ബജറ്റ് സിനിമകളുടെ നിർമാണം. ‘കൽക്കി’യുടെ രണ്ടാം ഭാഗം ഒന്നാം ഭാഗത്തേക്കാൾ വലിയ ദൃശ്യവിരുന്നായിരിക്കുമെന്നാണ് വൈജയന്തി മൂവീസ് പറയുന്നത്.
ALSO READ: ബോക്സോഫീസ് തൂക്കുമോ ‘ജനനായകൻ’? അഡ്വാൻസായി എത്രനേടി?
പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ തുടങ്ങി ഇന്ത്യൻ സിനിമയിലെ വമ്പൻ താരനിരയാണ് കൽക്കിയുടെ ആദ്യഭാഗത്തിൽ അണിനിരന്നത്. ബോക്‌സ് ഓഫീസിൽ ചരിത്ര വിജയമാണ് ഈ മിത്തോളജിക്കൽ സയൻസ് ഫിക്ഷൻ ചിത്രം സ്വന്തമാക്കിയത്. 1200 കോടിക്ക് മുകളിലാണ് ആഗോള തലത്തിൽ ചിത്രം വാരിക്കൂട്ടിയത്. 2024ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും കൽകിയുടെ പേരിലായി. ഹിന്ദിയിൽനിന്ന് മാത്രം 300 കോടിയിൽ അധികമായിരുന്നു കളക്ഷൻ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

