കള്ളാടി മണ്ണിടിച്ചിൽ: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Human Rights Commission Orders Probe

വയനാട് ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയ്ക്ക് സമീപമുണ്ടായ അപകടത്തിൽ പദ്ധതി നടത്തിപ്പുകാരുടെയും കരാറുകാരുടെയും സർക്കാർ വകുപ്പുകളുടെയും ഭാഗത്ത് ഗുരുതര അനാസ്ഥയുണ്ടെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടർ, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയർ (റോഡ്സ്) എന്നിവർ അന്വേഷണം നടത്തി 15 ദിവസത്തിനകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 14 ന് ബത്തേരി മുൻസിപ്പൽ ടൗൺഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

ALSO READ: കള്ളാടി മണ്ണിടിച്ചിൽ: മൃതദേഹങ്ങൾ എംബാം ചെയ്ത് കൈമാറി

കാലവർഷം ശക്തി പ്രാപിക്കുന്ന വേളയിൽ മുന്നറിയിപ്പുകൾ അവഗണിച്ച് നിർമ്മാണം തുടർന്നതാണ് അപകടത്തിന് കാരണമെന്ന് പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നിയമപ്രകാരം നടപടിയെടുക്കണമെന്നും അപകടത്തിന് ഇരയായവരുടെ അവകാശികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. പ്രദേശത്ത് പ്രതികൂല കാലാവസ്ഥയിൽ ഖനന പ്രവർത്തനങ്ങൾ തടയണമെന്നും ഇരകൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനടിസ്ഥാനത്തിൽ സുരക്ഷാ പ്രോട്ടോക്കോളിന് രൂപം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News