
ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും പ്രാധാന്യം നൽകുന്നവരാണ് നിങ്ങളെങ്കിൽ ഇതാ ഈ പ്രോട്ടീൻ ഓട്സ് ഒന്ന് പരീക്ഷിച്ച് നോക്കു. ഈ വിഭവത്തിൽ പ്രോട്ടീൻ മാത്രമല്ല മറിച്ച് വിറ്റമിനും,നാരുകളും അടങ്ങിയിരിക്കുന്നു. ഓട്‌സ് നാരുകളുടെയും കാർബോഹൈഡ്രേറ്റുകളുടെയും ഉറവിടം കൂടിയാണ്. കുറഞ്ഞ സമയത്തിനുള്ളിൽ സ്വാദിഷ്ടമായ നല്ല ഒന്നാന്തരം പ്രോട്ടീൻ ഓട്സ് ഉണ്ടാക്കിയാലോ.
ചേരുവകൾ
ഓട്സ് : 1/2 കപ്പ്
പാൽ : 1 കപ്പ്
പ്രോട്ടീൻ പൗഡർ : 1 സ്കൂപ്പ്
തേൻ അല്ലെങ്കിൽ ഈന്തപ്പഴം പേസ്റ്റ്: 1 ടേബിൾ സ്പൂൺ
ചിയാ സീഡ്സ് : 1 ടീസ്പൂൺ
നേന്ത്രപ്പഴം, ആപ്പിൾ, സ്ട്രോബെറി അല്ലെങ്കിൽ മാമ്പഴം കഷണങ്ങളാക്കിയത്
നട്സ്: ബദാം, അണ്ടിപ്പരിപ്പ്, വാൽനട്ട്
ALSO READ :ഹെൽത്തിയാണ് ഈ അവക്കാഡോ സാലഡ്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ ഓട്സും പാലും ചേർത്ത് ചെറിയ തീയിൽ വെയ്ക്കുക. ഓട്സ് നന്നായി വെന്തു കുറുകി വരുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. ഓട്സ് പാകത്തിന് കുറുകിക്കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് പാത്രം അടുപ്പിൽ നിന്നും മാറ്റിവെക്കുക. ചെറുചൂടുള്ള ഓട്സിലേക്ക് ഒരു സ്കൂപ്പ് പ്രോട്ടീൻ പൗഡറും ചിയാ സീഡ്സും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ഇതിലേക്ക് ആവശ്യത്തിന് തേനോ ഈന്തപ്പഴം ചെറുതായി അരിഞ്ഞതോ ചേർക്കുക. ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റി മുകളിൽ കഷണങ്ങളായി അരിഞ്ഞ പഴങ്ങളും ചെറുതായി അരിഞ്ഞ നട്സും വിതറി അലങ്കരിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

