ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് അടുത്തിടെ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ച ഇന്ത്യൻ-അമേരിക്കൻ വംശജനായ സൊഹ്‌റാൻ മംദാനിയെ വിമർശിച്ച് ബിജെപി എംപി കങ്കണ റണാവത്ത്. പ്രൈമറിയിൽ വിജയിച്ചതുമുതൽ, മംദാനിയുടെ വിവാദ പരാമർശങ്ങൾ ചർച്ചാവിഷയമായിയിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മുൻകാല അഭിപ്രായങ്ങളും ചർച്ച ചെയ്യുന്നവർക്കിടയിൽ കടുത്ത ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ അമ്മ ഏറ്റവും മികച്ച ചലച്ചിത്ര സംവിധായകരിൽ ഒരാളും പദ്മശ്രീ നേടിയ വ്യക്തിയും കൂടിയാണ്. എന്നാൽ മാംദാനിയെ കാണാൻ ഇന്ത്യക്കാരനേക്കാൾ പാകിസ്ഥാനിയാണെന്ന് തോന്നുന്നു എന്നും ഇപ്പോൾ അദ്ദേഹം ഹിന്ദുമതത്തെ തുടച്ചുനീക്കാൻ തയ്യാറാണ് എന്നും കങ്കണ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
അവാർഡ് ജേതാവായ ഡയറക്ടർ മീര നായരുടെയും ഉഗാണ്ടൻ അക്കാദമിക് അംഗമായ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ മംദാനി. ചൊവ്വാഴ്ച രാത്രിയാണ് ഡെമോക്രാറ്റിക് മേയർ പ്രൈമറിയിൽ മാംദാനി വിജയിച്ചത്. നിലവിൽ ക്വീൻസിൽ നിന്നുള്ള ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിമാനാണ് അദ്ദേഹം. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുമായുള്ള ബന്ധത്തെ തുടർന്നും മാംദാനി പ്രശസ്തനാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

