എല്ലാ വാർഡുകളിലും വായനശാലകളുള്ള നിയമസഭ മണ്ഡലമെന്ന നേട്ടം കൈവരിച്ച് കണ്ണൂർ. സമ്പൂർണ്ണ വായനശാല പ്രഖ്യാപനം മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. വി ശിവദാസൻ എംപി നേതൃത്വം നൽകുന്ന പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്മെൻ്റിൻ്റെ നേതൃത്തിലാണ് എല്ലാ വാർഡുകളിലും വായനശാല എന്ന ലക്ഷ്യം കൈവരിച്ചത്
വിഷുകണിയെന്ന പേരിൽ കർമ്മപദ്ധതി തയ്യാറാക്കിയാണ് എല്ലാ വാർഡുകളിലും വായനശാലയെന്ന ലക്ഷ്യം കൈവരിച്ചത്. ഇതോടെ കണ്ണൂർ നിയമസഭാ മണ്ഡലം സമ്പൂർണ്ണ വായനശാലാ മണ്ഡമായി മാറി. പ്രഖ്യാപനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. വായനാശാല വിപ്ലവത്തിന് നേതൃത്വം നൽകുന്ന പീപ്പിൾസ് മിഷൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
Also Read: ‘ഗ്രാമീണ വനിതകള്‍ക്ക് ഇലക്ട്രിക് സൈക്കിളിലൂടെ സുസ്ഥിര ഗതാഗതം’: പദ്ധതി ഉദ്ഘാടനം ചെയ്തു
കണ്ണൂർ മണ്ഡലം എം എൽ എയും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ടി കെ ഗോവിന്ദൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. പീപ്പിൾസ് മിഷൻ ചെയർമാൻ വി ശിവദാസൻ എംപി, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രത്നകുമാരി തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

