സംസ്ഥാനത്ത് വീണ്ടും അവയവമാറ്റം; കണ്ണൂർ സ്വദേശിയുടെ അവയവങ്ങൾ ആസ്റ്റർ മിംസിൽ നിന്നും വ്യത്യസ്ത ആശുപത്രികളിലേക്ക്

സംസ്ഥാനത്ത് വീണ്ടും അവയവ മാറ്റം. മസ്തിഷ്‌ക്ക മരണം സംഭവിച്ച കണ്ണൂർ സ്വദേശിയായ യുവാവിന്റെ അവയവങ്ങളാണ് കണ്ണൂർ ആസ്റ്റർ മിംസിൽ നിന്നും വ്യത്യസ്ത ആശുപത്രികളിലേക്ക് എത്തിക്കുന്നത്.

ഹൃദയം എയർ ആംബുലൻസിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലേക്ക് എത്തിക്കും. കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക്. വൃക്കകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കണ്ണൂർ ആസ്റ്റർ മിംസിലേക്കും എത്തിക്കും. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെത്തിക്കുള്ള യുവാവിൻ്റെ ഹൃദയം ആയിരിക്കും ആദ്യം എത്തിക്കുക.

ALSO READ; രാഷ്ട്രീയത്തിനപ്പുറത്തേക്ക് സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ച നേതാവായിരുന്നു ടി പി ദാസൻ: ബിനോയ് വിശ്വം

കണ്ണൂർ ആസ്റ്റർ മിംസിൽ നിന്ന് എയർ ആംബുലൻസ് മാർഗ്ഗമാണ് ഹൃദയം എത്തിക്കുന്നത്. മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂർ സ്വദേശിയുടെ ഹൃദയം മലപ്പുറം സ്വദേശിക്കാണ് നൽകുന്നത്. കൊച്ചി ആസ്‌റ്റർ മെഡിസിറ്റിയിൽ നടക്കാൻ പോകുന്ന ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ കൂടിയാണിത്.

പത്തു ഡോക്ടർമാരടങ്ങുന്ന സംഘത്തിൻ്റെ നേതൃത്വത്തിലാണ് ഇന്ന് ശസ്ത്രക്രിയ നടക്കുക. 10.15 ഓടെ എയർ ആംബുലൻസ് ആസ്റ്റർ മെഡിസിറ്റി ഹെലിപ്പാഡിലെത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News