രുചിയിലും ഗുണത്തിലും മുന്നിൽ കരിക്ക്; എന്നാൽ അതുകൊണ്ട് ഒരു ഇളനീർ പുഡ്ഡിംഗ് ഉണ്ടാക്കാം.

ELANEER

കരിക്ക് എന്നത് ഇഷ്ടമല്ലാത്തവർ കുറവാണ് അല്ലേ? കാരണം അതിന്റെ രുചി തന്നെയാണ്. രുചിയിൽ മാത്രമല്ല, ഗുണത്തിലും മുൻപന്തിയിൽ തന്നെയാണ് കരിക്ക്. കരിക്കുകൊണ്ട് നിരവധി ഐറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. അതിൽ ഒന്നാണ് ഇളനീർ പുഡ്ഡിംഗ്. കേൾക്കുമ്പോൾ തന്നെ കൊതിയാവുന്നില്ലേ? അപ്പോൾ ഉണ്ടാക്കി നോക്കിയാലോ!

ചേരുവകൾ
ഇളനീർ പൾപ്പ് – 1 കപ്പ്
ഇളനീർ വെള്ളം – 1 കപ്പ്
പാൽ – 1 ½ കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – 1/2 കപ്പ്
ചൈന ഗ്രാസ് – 10 ഗ്രാം
ഫ്രഷ് ക്രീം – 1/2 കപ്പ്
വാനില എസ്സെൻസ് – 1/2 ടീസ്പൂൺ
ALSO READ :കത്തിയും വേണ്ട, പീലറും വേണ്ട; ഞൊടിയിടയിൽ ഉരുളക്കിഴങ്ങിന്റെ തൊലി നീക്കം ചെയ്യാം

ഉണ്ടാക്കുന്ന വിധം
ഇളനീർ പൾപ്പും ഇളനീർ വെള്ളവും മിക്സിയിൽ ഇട്ട് നന്നായി അരച്ച് മാറ്റിവെക്കുക. ഒരു പാത്രത്തിൽ ചൈന ഗ്രാസ് അര കപ്പ് വെള്ളത്തിൽ ചേർത്ത് 10 മിനിറ്റ് കുതിർക്കാൻ വെക്കുക. ശേഷം ചെറിയ തീയിൽ വെച്ച് അലിയിച്ചെടുക്കുക. വേറൊരു പാത്രത്തിൽ പാൽ, കണ്ടൻസ്ഡ് മിൽക്ക്, ഫ്രഷ് ക്രീം എന്നിവ ചേർത്ത് ചെറുതീയിൽ തിളപ്പിക്കുക. ഇതിലേക്ക് വാനില എസ്സെൻസ് ചേർത്തതിനു ശേഷം ചൈന ഗ്രാസ് അരിച്ചൊഴിച്ച് നന്നായി ഇളക്കുക. അടുപ്പിൽ നിന്ന് മാറ്റി തണുക്കാൻ വെക്കുക. പിന്നീട് അരച്ച് വെച്ചിരിക്കുന്ന ഇളനീർ മിശ്രിതം ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരു പുഡ്ഡിംഗ് ട്രേയിലോ പാത്രത്തിലോ ഒഴിച്ച് ഫ്രിഡ്ജിൽ 3 മുതൽ 4 മണിക്കൂർ വരെ തണുപ്പിക്കാൻ വെക്കുക. തുടർന്ന് രുചികരമായ ഇളനീർ പുഡ്ഡിംഗ് തയ്യാറായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News