ഹോക്കി ഇന്ത്യ മാസ്റ്റേഴ്സ് കപ്പിന് ചെന്നൈയിൽ തുടക്കം: കർണാടക, പഞ്ചാബ്, മഹാരാഷ്ട്ര ടീമുകൾക്ക് വിജയ തുടക്കം

തമിഴ്‌നാട് ഹോക്കി യൂണിറ്റ് ആതിഥേയത്വം വഹിക്കുന്ന ഹോക്കി ഇന്ത്യ മാസ്റ്റേഴ്‌സ് കപ്പിന് ഇന്നലെ തുടക്കമായി. ചെന്നൈയിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ 40 വയസ്സിന് മേലെയുള്ള പുരുഷ കളിക്കാരും 35 വയസ്സിനു മേലെയുള്ള സ്ത്രീ ഹോക്കി താരങ്ങളുമാണ് പങ്കെടുക്കുന്നത്. പന്ത്രണ്ട് പുരുഷ ടീമുകളും എട്ട് വനിതാ ടീമുകളും ആണ് ടൂർണമെന്റിൽ കളത്തിലിറങ്ങുന്നത്. ഗ്രൂപ്പ് മത്സരങ്ങളും തുടർന്ന് നോക്കൗട്ടും തുടർന്ന് ഫൈനൽ മത്സരവുമാണ് ഉണ്ടാവുക.

ഉദ്‌ഘാടന മത്സരങ്ങളിൽ വനിതാ വിഭാഗത്തിൽ കേരള ഹോക്കി ടീമിനെ കർണാടക 7-0 ന് പരാജയപ്പെടുത്തി. അതേസമയം മഹാരാഷ്ട്രയോടൊപ്പം 5-0 ന് ഹിമാചൽ പ്രദേശും തോൽവി ഏറ്റു വാങ്ങി. പുരുഷ വിഭാഗത്തിൽ പഞ്ചാബ് ടീം 3-2 ന് പുതുച്ചേരിയുമായി ജയിച്ചു. കേരളം ടീമിനെ 8 – 0 എന്ന നിലയിൽ തമിഴ്‌നാടും പരാജയപ്പെടുത്തി.

Also read – വനിതാ ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കണമെന്ന് ട്രാൻസ് വുമൺ അനായ ബംഗാർ; പരിശോധനാ ഫലത്തിൻ്റെ സത്യം ബോധ്യപ്പെടാനാണിതെന്നും താരം

വനിതാ വിഭാഗത്തിൽ ഒഡീഷ, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, കേരളം എന്നി എട്ട് ടീമുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്. ഈ മാസം 27 നാണ് ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News