
കെ എസ് ആർ ടി സിയുടെ പുതിയ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ നേരിട്ട് ഓടിച്ച് ട്രയൽ നോക്കി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. വാഹനം ഓടിച്ചു നോക്കുന്നതിന്‍റെ ദൃശ്യമടക്കം ഫേസ്ബുക്കിലൂടെ പങ്കുവക്കുകയും ചെയ്തു. ചില നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്, ചെറിയ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി ഉടൻതന്നെ ബാക്കി ബസുകൾ കൂടി എത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. പുതിയ ടെക്‌നോളജിയും കൂടുതൽ സൗകര്യങ്ങളും ഒരുക്കിയാണ് ബസ് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നല്‍കും എന്ന പ്രഖ്യാപനവും മന്ത്രി പാലിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂണ്‍ മാസത്തെ ശമ്പളം ഒറ്റത്തവണയായി മാസത്തിലെ അവസാന ദിവസമായ 30-ാം തീയതി വിതരണം ചെയ്തുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചിരുന്നു. തുടര്‍ച്ചയായി പതിനൊന്നാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
പുതിയ ബസുകൾ വരുമെന്ന് പറഞ്ഞു… വന്നു…
KSRTC യ്ക്കായി വാങ്ങിയ പുതിയ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഓടിച്ചു ട്രയൽ നോക്കി…ചില നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്, ചെറിയ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി ഉടൻതന്നെ ബാക്കി ബസുകൾ കൂടി എത്തും. പുതിയ ടെക്‌നോളജിയും കൂടുതൽ സൗകര്യങ്ങളും ഒരുക്കിയാണ് ബസ് എത്തുന്നത്……
കാത്തിരിക്കാം സുഖയാത്രയ്ക്കായ്…..ഒട്ടും വൈകില്ലാ…….

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here