“സാനു മാഷ് മലയാള ഭാഷയുടെ ശക്തി തെളിയിച്ച എഴുത്തുകാരൻ”: എ കെ ബാലൻ

m k sanu a k balan

പ്രശസ്ത എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനുമായ എം കെ സാനുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ മന്ത്രി എ കെ ബാലൻ.


മലയാളത്തിന്റെ സ്വത്വബോധത്തെ ഇടതുപക്ഷ ആശയത്തിന്റെ വികാസത്തിന്​ ഇതുപോലെ ഉപയോഗപ്പെടുത്തിയ ഒരു സാംസ്​കാരിക പ്രവർത്തകനെ കാണാൻ കഴയില്ലെന്ന്​ എ കെ ബാലൻ പറഞ്ഞു. മലയാള ഭാഷയ്ക്ക്​ ഇത്രയും ശക്തിയുണ്ടെന്ന്​ തെളിയിക്കാൻ സാനുമാഷിന്റെ എഴുത്തിന്​ കഴിഞ്ഞു. സാംസ്​കാരിക രംഗത്ത്​ മാർക്സിസത്തിന്റെ മൂല്യബോധം കേരളത്തിന്റെ സാംസ്​കാരിക മണ്ഡലത്തിൽ രൂപപ്പെടുത്തിയതിൽ അസാമാന്യകഴിവാണ്​ സാനുമാഷ്​ പ്രകടിപ്പിച്ചത്​. സമൂഹത്തിന്റെ സാർവത്രിക അംഗീകാരം പിടിച്ചുപറ്റുന്നതിൽ അദ്ദേഹം രൂപപ്പെടുത്തിയ വ്യക്തിത്വം പഠന വിഷയമാക്കേണ്ടതാണ്​.

ALSO READ : “സാനുമാഷിന്റെ നിര്യാണം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ മേഖലകളിൽ സൃഷ്ടിച്ച ശൂന്യത നികത്താൻ കഴിയില്ല”; മന്ത്രി വി ശിവൻകുട്ടി

സാഹിത്യകാരൻ, വിമർശകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, ഇടതുപക്ഷ സഹയാത്രികൻ, എംഎൽഎ എന്നീനീലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ചു. മൂല്യബോധത്തിന്റെ പ്രതീകം കൂടിയായിരുന്നു എം കെ സാനു. അദ്ദേഹത്തിന്റെ വേർപാട്​ മലയാള ഭാഷയ്​ക്കും കേരളത്തിനും തീരാ നഷ്ടമാണ്​– എ കെ ബാലൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News