‘മാറ്റത്തിന്റെ മാതൃക’; മുഖ്യമന്ത്രി പിണറായി വിജയൻറെ മേൽനോട്ടത്തിൽ ധർമ്മടത്ത് സംഭവിച്ച വിപ്ലവകരമായ മാറ്റങ്ങളിലേക്ക് ഒരു എത്തിനോട്ടം

LDF Progress Report 2026

കേരളചരിത്രത്തിൽ തന്നെ തങ്കലിപികളിൽ എഴുതപ്പെടുന്ന അധ്യായമാണ് കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഇടതുജനകീയ സർക്കാർ ഈ നാട്ടിൽ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ. വികസന മുരടിപ്പിൽ നിന്നും വികസനക്കുതിപ്പിലേക്ക് മുന്നേറാൻ കേരളജനതയ്ക്കു ഈ കാലഘട്ടത്തിൽ കഴിഞ്ഞു. ഈ വിപ്ലവകരമായ മുന്നേറ്റത്തിന് നേതൃത്വം നൽകി മുന്നണിപ്പോരാളിയായി നിന്നത് നമ്മുടെ പ്രിയങ്കരനായ മുഖ്യമന്ത്രി പിണറായി വിജയനാണ്. സംസ്ഥാനം നേരിട്ട നിപ്പായും കോവിഡ് മഹാമാരിയും മുതൽ മഹാപ്രളയങ്ങൾ വരെയുള്ള ദുരന്തങ്ങളിൽ സംസ്ഥാനത്തെ നെഞ്ചോട് ചേർത്തുനിർത്തിയത് ഇച്ഛാശക്തിയുടെ പ്രതീകമായ മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച ഇടതു ജനകീയ സർക്കാരാണ്.

Also read: ഹരിയാന കോഴയിൽ പുതിയ ട്വിസ്റ്റ്! പരാതിക്കാരന്റെ ഭാര്യയോടൊപ്പം കെസി വേണുഗോപാലിന്റെ ഫോട്ടോ

മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധീകരിക്കുന്ന ധർമ്മടം നിയോജകമണ്ഡലം കേരളം കഴിഞ്ഞ ഒരു ദശകമായി നേടിയ വികസനത്തിന്റെയും പുരോഗതിയുടെയും മികച്ച ഉദാഹരണമാണ് . ആരോഗ്യ -വിദ്യാഭ്യാസ മേഖലകൾ മുതൽ കായിക -വിനോദസഞ്ചാര മേഖലകളിൽ വരെ നീണ്ടു നിൽക്കുന്ന അനവധി പദ്ധതികൾ കൊണ്ട് അനുഗ്രഹീതമാണ് ധർമ്മടം എന്ന കൊച്ചു പ്രദേശം. ഈ രാജ്യത്തിനു തന്നെ മാതൃകയായ വികാസങ്ങളും പദ്ധതികൾക്കുമാണ് ധർമ്മടം വേദിയായിരിക്കുന്നത് . ഇതാ അവയിലേക്ക് ഒരു എത്തിനോട്ടം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News