
ടോള്‍ നല്‍കുന്ന യാത്രക്കാര്‍ക്ക് സുഗമമായ റോഡ് യാത്ര ഉറപ്പാക്കണമെന്ന് ഹൈക്കോടതി. തൃശ്ശൂര്‍-എറണാകുളം ദേശീയപാതയിലെ ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തില്‍ ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. യാത്രാ സൗകര്യം നല്‍കാന്‍ കഴിയില്ലെങ്കില്‍ ടോള്‍ പിരിക്കാനും പാടില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.
ALSO READ: കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി; വിമാനം നാഗ്പൂരിൽ ഇറക്കി
മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് ചൂണ്ടിക്കാട്ടിയാണ് ടോള്‍പിരിവ് നിര്‍ത്താന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. ഷാജി കോടങ്കണ്ടത്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ദേശീയപാത അതോറിറ്റിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ടോള്‍ നല്‍കുന്ന യാത്രക്കാര്‍ക്ക് സുഗമമായ റോഡ് യാത്ര ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. യാത്രാ സൗകര്യം നല്‍കാന്‍ കഴിയില്ലെങ്കില്‍ ടോള്‍ പിരിക്കാനും പാടില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.ടോള്‍ കരാര്‍ എടുത്തിരിക്കുന്ന കമ്പനിയല്ല നിലവില്‍ അടിപ്പാതകളുടെ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. എന്നാല്‍ ഇത് യാത്ര ചെയ്യുന്ന ജനങ്ങള്‍ അറിയേണ്ട കാര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.കരാറുകാരുടെ കാര്യം പറഞ്ഞ് പഴിചാരലല്ല വേണ്ടതെന്നും കോടതി വിമര്‍ശിച്ചു.വാഹനപ്പെരുപ്പമാണ് ഗതാഗതക്കുരുക്കിന് കാരണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.
ALSO READ: ഹണിമൂൺ കൊലക്കേസ്; പ്രതികൾ കൊലപാതകത്തിന് കാരണമായി പറയുന്നത് അവിശ്വസനീയം, പിന്നിൽ മറ്റെന്തോ ആണെന്ന് മേഘാലയ ഡിജിപി
അടിപ്പാത നിര്‍മ്മാണവും ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.ഈ സാഹചര്യത്തില്‍ പരിഹാരം നടപടി എന്തെന്നറിയിക്കാന്‍ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഹര്‍ജി ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here