കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്‌കാരം; ജൂലൈ 15 വരെ കൃതികൾ സമർപ്പിക്കാം

award

എൻ വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്‌കാരം, ഡോ. കെഎം ജോർജ്ജ് സ്മാരക ഗവേഷണപുരസ്‌കാരം (ശാസ്ത്രം/ശാസ്‌ത്രേതരം), എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരം എന്നിവയ്ക്കുള്ള കൃതികൾ സമർപ്പിക്കുന്നതിനുള്ള തീയതി ജൂലൈ 15 വരെ നീട്ടിയതായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ അറിയിച്ചു. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലികകൃതികളും അവാർഡ് ചെയ്യപ്പെട്ടിട്ടുളള പി എച്ച് ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്‌കാരങ്ങൾക്കായി പരിഗണിക്കുക.

ALSO READ; ഉരുൾപൊട്ടൽ ദുരന്തബാധിതരായ കുട്ടികളുടെ പഠനാവശ്യങ്ങൾക്കായുള്ള ലാപ്ടോപുകളുടെ വിതരണം മുഖ്യമന്ത്രി നിർവഹിച്ചു

ഗ്രന്ഥകർത്താക്കൾ, അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, പ്രസാധകർ, സാഹിത്യ സാംസ്‌കാരിക സംഘടനകൾ എന്നിവർക്ക് അവാർഡ് പരിഗണനയ്ക്കുള്ള കൃതികൾ/ ഗവേഷണ പ്രബന്ധങ്ങൾ അയക്കാം. ഇവയുടെ നാല് പകർപ്പുകൾ സമർപ്പിക്കണം. പുരസ്‌കാരത്തിനുളള സമർപ്പണങ്ങൾ അപേക്ഷ ഉൾപ്പെടെ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കണം. വിശദവിവരങ്ങൾക്ക് 9497469556, 9447956162 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News