കേരള സർവകലാശാലയിൽ വിസിയുടെ അസാധാരണ ഇടപെടൽ; ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് സ്വന്തം നിലയ്ക്ക് നിയമനം നടത്താൻ നീക്കം

കേരള സർവകലാശാലയിൽ അസാധാരണ ഇടപെടലുമായി വിസി. ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് സ്വന്തം നിലയ്ക്ക് നിയമനം നടത്താനാണ് വിസിയുടെ നീക്കം. സിൻഡിക്കേറ്റിനെ ഒഴിവാക്കി വൈസ് ചാൻസലർ വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു. ചട്ട പ്രകാരം സിൻഡിക്കേറ്റാണ് പഠനബോർഡുകളിലേക്ക് നിയമനം നടത്തേണ്ടത്.

സമയപരിധി കഴിഞ്ഞിട്ടും വി സി സിൻഡിക്കേറ്റ് യോഗം വിളിക്കുന്നില്ല. നിയമനം നടത്തുന്നത് സർവകലാശാലയ്ക്ക് കീഴിലുള്ള 37 പഠന ബോർഡുകളിലേക്കാണ്. ജൂലൈ മൂന്നിനകം അപേക്ഷകൾ സമർപ്പിക്കണം എന്ന് വിജ്ഞാപനത്തിൽ പറയുന്നു.

Also Read: നാല് ജില്ലകളിൽ ഡിഎംഒ ഇല്ലാത്ത സാഹചര്യം: സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാൻ പറ്റുമോയെന്ന് കെ മുരളീധരൻ

വിസിയുടെ ഈ നീക്കത്തിൽ കടുത്ത പ്രതിഷേധവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. വൈസ് ചാൻസലർ നിയമങ്ങൾ കാറ്റിൽ പുറത്തുന്നുവെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News