‘കുഞ്ഞ് വലിയ’ ചരിത്രമായി ആലിൻ ഷെറിൻ എബ്രഹാം. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായ 10 മാസം പ്രായമുള്ള ആലിൻ ഷെറിന്‍റെ അവയവങ്ങളുമായി റോഡ് മാർഗം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിന്‍റെ ഹൃദയ വാൽവ്, കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്യുന്നത്.
KL 07DF 3177എന്ന നമ്പരിലുള്ള ആംബുലൻസിലാണ് കുഞ്ഞ് ആലിന്‍റെ ശരീരഭാഗങ്ങൾ കൊണ്ടുവരുന്നത്. എറണാകുളം അമൃത ആശുപത്രിയിൽ നിന്ന് കുന്നുംപുറം, ഇടപ്പള്ളി, വൈറ്റില വഴി കുണ്ടന്നൂർ എത്തിക്കും. അവിടെ നിന്ന് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. റോഡിലൂടെയുള്ള ഈ യാത്രക്ക് ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പിന്തുണയും തേടിയിട്ടുണ്ട്.
Ambulance Route: Kunnumpuram- Edappally-Vyttila- kundannur-Thripunithura bypass-kanjiramattom-thalayolaprmbu-kaduthruthy-Ettumannoor-Kottayam-changanassery-Thiruvalla-chengannoor-Adoor-kottarakkara-Kilimannoor-Venjaranmoodu–Kazhakkottam-KIMS- GMCT
ALSO READ; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ; ഇനി അഞ്ച് പേരിലൂടെ ജീവിക്കും
റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. തുടർന്ന് മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. അവയവദാനത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ച ആരോഗ്യമന്ത്രി വീണാ ജോർജ്, മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

