മ‍ഴ കനക്കും: ആഗസ്റ്റ് 26 ന് കടലിൽ പോകാൻ പാടില്ല; മത്സ്യത്തൊഴിലാളികൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

FISHING ALERT dec 4th

മോശം കാലാവസ്ഥ കാരണം കേരള – കർണാടക തീരങ്ങളിൽ 26 ചൊവ്വാ‍ഴ്ച മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് ഇന്ന് (22/08/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 26 ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

26/08/2025: കേരള – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ALSO READ; അസം സര്‍ക്കാരിന് തിരിച്ചടി; സിദ്ധാര്‍ത്ഥ് വരദരാജന്‍റെയും കരണ്‍ ഥാപ്പറിന്‍റെയും അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

പ്രത്യേക ജാഗ്രത നിർദേശം

22/08/2025 മുതൽ 24/08/2025 വരെ: മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ – മധ്യ കിഴക്കൻ അറബിക്കടൽ, ഇവയോട് ചേർന്ന സമുദ്രഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

22/08/2025: തെക്കൻ ഗുജറാത്ത്, മധ്യ കിഴക്കൻ-വടക്കു കിഴക്കൻ അറബിക്കടൽ, ഒഡിഷ തീരം, വടക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പശ്ചിമ ബംഗാൾ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

23/08/2025: മധ്യ കിഴക്കൻ- വടക്കു കിഴക്കൻ അറബിക്കടൽ, തെക്കൻ ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കൻ ഗുജറാത്ത്, വടക്കു കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന സമുദ്ര ഭാഗങ്ങൾ, ഒഡിഷ തീരം, പശ്ചിമ ബംഗാൾ തീരം, വടക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

24/08/2025: തെക്കൻ ഗുജറാത്ത് തീരം, വടക്കൻ മഹാരാഷ്ട്ര തീരം, മധ്യ കിഴക്കൻ-വടക്കു കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ALSO READ; ‘കാലത്തിനെന്തൊരു നീതിയാണ്’: രാഹുല്‍ മാങ്കൂട്ടത്തില്‍ അനാശാസ്യമെന്ന് വിളിച്ചാക്ഷേപിച്ച അതേ പൊതിച്ചോർ പൊതിഞ്ഞെടുക്കുന്നത് രാജി വാര്‍ത്ത അച്ചടിച്ച പത്രതാളില്‍

25/08/2025: മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ – വടക്കു പടിഞ്ഞാറൻ- മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

മധ്യ കിഴക്കൻ- വടക്കു കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

വടക്കു കിഴക്കൻ അറബിക്കടൽ, ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

26/08/2025: മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ അറബിക്കടലും ഇവയോട് ചേർന്ന സമുദ്രഭാഗങ്ങളും എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

മധ്യ പടിഞ്ഞാറൻ- വടക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

വടക്കു കിഴക്കൻ-മധ്യ കിഴക്കൻ അറബിക്കടൽ, തെക്കൻ ഗുജറാത്ത് തീരം, വടക്കൻ മഹാരാഷ്ട്ര, ഗോവ, കർണാടക, വടക്കൻ കേരള തീരം, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News