സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചവർക്ക് വ്യക്തമായ മറുപടി നൽകി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ‘ഇടതുപക്ഷ മുന്നണിയുടെ അവിഭാജ്യ ഘടകമാണ് സിപിഐയെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. പി എം ശ്രീയിൽ സിപിഐ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
പി എം ശ്രീയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. നയ പ്രശ്നങ്ങൾ 27ന് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ചർച്ച ചെയ്യുമെന്നും ബിനോയ് വിശ്വം അറിയിച്ചു. എൽഡിഎഫിന്റെ വളർച്ചയിൽ ശക്തമായ പങ്കുവഹിച്ച പാർട്ടിയാണ് സിപിഐയെന്നും ബിനോയ് വിശ്വം പറഞ്ഞു.
ALSO READ: ‘പി എം ശ്രീയില്‍ ആദ്യം ഒപ്പിട്ടത് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, എന്നിട്ട് ഇപ്പോൾ സിപിഐഎമ്മിനെ അടിക്കാൻ വടി കിട്ടുമോ എന്ന് നോക്കുകയാണ്’: എം വി ഗോവിന്ദൻ മാസ്റ്റർ
പി എം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനും ആശങ്കയുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. എല്ലാ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ഇതേ ആശങ്കയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർക്ക് കത്ത് അയച്ചതായും ബിനോയ് വിശ്വം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

