പാര്‍ട്ടിയുമായി ഭിന്നത; തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ ജീവനൊടുക്കി

bjp leader suicide

തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ തൂങ്ങിമരിച്ചു. തിരുമല കൗണ്‍സിലര്‍ തിരുമല അനില്‍ ആണ് തൂങ്ങിമരിച്ചത്. ഓഫീസിനകത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പില്‍ ബി ജെ പി നേതാക്കള്‍ക്കെതിരെ ആരോപണം ഉണ്ട്. പാര്‍ട്ടിയിലെ ഭിന്നതമൂലമാണ് ആത്മഹത്യയെന്നാണ് സൂചന.

വലിയശാലയിലെ ഫാം ആൻഡ് ടൂർ കോപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകര്‍ന്നിരുന്നുവെന്നും അതില്‍ പാര്‍ട്ടി ഇടപെട്ടില്ലെന്നാണ് ആരോപണം.

Also Read : യുവതിയുടെ ഇൻസ്റ്റാഗ്രാം ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് പക: ഫരീദാബാദില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു

മുൻപ് ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്ന് പല കൗൺസിലർമാരോടും അടുത്ത ആളുകളോടും പറഞ്ഞിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് അനിൽ ഓഫീസിൽ എത്തിയത്.

അനിൽകുമാർ ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്നും താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കുക: 1056, 0471-2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News