
കൈക്കൂലി വാങ്ങിയ റിട്ട. എസ് ഐക്ക് എഴ് വർഷം തടവും പിഴയും. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി എസ് മോഹിതാണ് പ്രതിക്ക് ഏഴ് വർഷം തടവും 20000 രൂപ പിഴയും വിധിച്ചത്. 2015-ല്‍ ചാത്തന്നൂര്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ആര്‍. മോഹനനാണ് കുറ്റക്കാരൻ.
അപകടത്തില്‍പ്പെട്ട ഇരുചക്രവാഹനം വിട്ടുനല്‍കുന്നതിനും കേസിലെ എഫ് ഐ ആര്‍ നല്‍കുന്നതിനുമാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കൊല്ലം വിജിലൻസ് കോടതി സ്ഥാപിച്ച ശേഷമുള്ള ആദ്യ വിധി പ്രസ്താവമാണിത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സിജു രാജൻ ഹാജരായി.
news summary: Vigilance court sentences retired SI to seven years in prison and fine in bribery case. This is the first verdict delivered after the establishment of the Kollam Vigilance Court.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


