നെൽ കർഷകർക്കുള്ള പ്രോത്സാഹന ബോണസ് ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നു; മന്ത്രി പി പ്രസാദ്

P Prasad

നെൽ കർഷകർക്ക് കേരളം നൽകുന്ന പ്രോത്സാഹന ബോണസ് ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന് മന്ത്രി പി പ്രസാദ്. പ്രോത്സാഹന ബോണസ് ഇല്ലാതാക്കാനാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര ധനകാര്യ എക്സ്പൻഡേച്ചർ സെക്രട്ടറി അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നതെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിലുള്ളത്.

Also read; ആൻ്റോ ആൻ്റണി രണ്ട് കോടി വാങ്ങിയെന്ന രാജുവിൻ്റെ വെളിപ്പെടുത്തൽ;കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കണം:എംവി ​ഗോവിന്ദൻ മാസ്റ്റർ

നിലവിൽ 30 രൂപയാണ് നെല്ലിന്റെ സംഭരണ വില അത് 40 രൂപയാക്കണം എന്നുള്ളതാണ് കേരളത്തിന്റെ ആവശ്യം. ഇപ്പോൾ
ആറു രൂപ 31 പൈസയാണ് കേരളം നൽകുന്നത് അത് ഇനിയും വർദ്ധിപ്പിക്കണം എന്നുള്ളതാണ് സർക്കാർ ചിന്തിക്കുന്നതെന്നും

Also read; എംപി വാങ്ങിയ പണം തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവടക്കം ഉപയോഗിച്ചോ എന്ന് വ്യക്തമാക്കണം;മന്ത്രി വി ശിവൻകുട്ടി

ഇന്ത്യയിൽ ഏറ്റവും അധികം തുക നൽകി നെല്ല് സംഭരിക്കുന്ന സംസ്ഥാനം കേരളമാണെന്നും അതുവേണ്ട എന്നാണ് ഇപ്പോൾ കേന്ദ്രം നിർദ്ദേശിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News