‘ബഹുസ്വരതയിലും സമത്വത്തിലും ഭരണഘടനാ മൂല്യങ്ങളിലും അധിഷ്‌ഠിതമായ ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടത്തിൽ സാംസ്‌കാരിക ലോകം മുന്നിട്ടിറങ്ങണം’: മുഖ്യമന്ത്രി

Pinarayi Vijayan

ബഹുസ്വരതയിലും സമത്വത്തിലും ഭരണഘടനാ മൂല്യങ്ങളിലും അധിഷ്‌ഠിതമായ ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടത്തിൽ സാംസ്‌കാരിക ലോകം മുന്നിട്ടിറങ്ങണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഒന്നിക്കാം മുന്നേറാം’ എന്ന ആശയം ഉയർത്തി രാജ്യത്താദ്യമായി സംഘടിപ്പിക്കുന്ന ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംസ്കാരിക പ്രവർത്തകരും കലാകാരന്മാരും മൂന്ന് നാളുകളിലായി നടക്കുന്ന കൾച്ചറൽ കോൺഗ്രസിൽ പങ്കെടുക്കും.

കലയെയും സംസ്‌കാരത്തെയും അരാഷ്‌ട്രീയവൽക്കരിക്കാനും സാമൂഹ്യ യാഥാർഥ്യങ്ങളിൽ നിന്നകറ്റാനുമാണ്‌ രാജ്യം ഭരിക്കുന്ന വർഗീയശക്തികൾ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതൊരു അപകടകരമായനീക്കമാണ്‌.  എതിർപ്പുകളെ നിശബ്‌മാക്കാനും വെറുപ്പിനെ ന്യായീകരിക്കാനും ശ്രമിക്കുന്ന  ഭരണസംവിധാനത്തെ ചെറുത്തുതോൽപ്പിക്കേണ്ടത്‌ സാംസ്‌കാരിക ലോകത്തിന്റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ALSO READ: ‘നാടിൻ്റെ മതനിരപേക്ഷത സൂക്ഷിക്കാൻ ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു, വർഗീയത തലയുയർത്തുമ്പോഴെല്ലാം ശക്തമായി നിലകൊണ്ടു’: മുഖ്യമന്ത്രി പിണറായി വിജയൻ

ഉദ്ഘാടന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. മന്ത്രി പി രാജീവ്, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, അടൂർ ഗോപാലകൃഷ്ണൻ, ടി പത്മനാഭൻ, തെലുങ്ക് സാഹിത്യകാരനും ഗാനരചയിതാവുമായ ശുദ്ധല അശോക് തേജ തുടങ്ങിയവർ പങ്കെടുത്തു. നഗരത്തിലെ എട്ടു പ്രധാന വേദികളിലായി സാഹിത്യം നാടകം സംഗീതം ചലച്ചിത്രം നൃത്തം ശിൽപ്പ ചിത്രകലകൾ എന്നീ മേഖലകളിലെ പ്രമുഖർ കൊച്ചിയിൽ മൂന്നുനാൾ ഒത്തുചേരും. 22ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക കൂട്ടായ്മ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. സെമിനാറുകൾ സംവാദങ്ങൾ തുടങ്ങി ഒട്ടേറെ അനുബന്ധ പരിപാടികളും കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News