വെളിച്ചെണ്ണ വിലവര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെടല്‍. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ സ്റ്റോക്കുകള്‍ എത്തിത്തുടങ്ങിയെന്ന് സപ്ലൈകോ മാനേജര്‍ രമേഷ്. നാലുദിവസം മുന്നേ തന്നെ വെളിച്ചെണ്ണ സപ്ലൈകോയിലെത്തിയെന്നും വെളിച്ചെണ്ണ വില പൊതുവില്‍ കുറഞ്ഞുവെന്നും സപ്ലൈകോ മാനേജര്‍ രമേഷ് പറഞ്ഞു.
സര്‍ക്കാരിന്റെ ഇടപെടലില്‍ വെളിച്ചെണ്ണ വില നന്നായി കുറഞ്ഞു. 500ന് മുകളില്‍ നിന്ന് താഴേക്ക് വില എത്തി. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും വെള്ളിച്ചെണ്ണ ഉറപ്പാക്കും. വെളിച്ചെണ്ണ വില കുറുക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ സ്വാഗതാര്‍ഹമെന്നും സപ്ലൈകോ മാനേജര്‍ രമേഷ് പറഞ്ഞു. പൊതുവിപണിയിലും എണ്ണ വില കുറഞ്ഞു. സാധാരണക്കാര്‍ക്ക് ഇത് ആസ്വാസമാണെന്നും സപ്ലൈകോ മാനേജര്‍ രമേഷ് വ്യക്തമാക്കി.
ശബരി ബ്രാൻഡിൽ സബ്സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 349 രൂപയിലും അരലിറ്റർ പായ്ക്കറ്റിന് 179 രൂപയിലും നൽകും. സബ്സിഡിയിതര വെളിച്ചെണ്ണ 429 രൂപയിലും അര ലിറ്ററിന് 219 രൂപയിലും ലഭ്യമാക്കും. ഓണക്കാലം അടുക്കുന്ന ഘട്ടത്തിൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ കൂടുതൽ വെളിച്ചെണ്ണ എത്തിച്ച് എണ്ണ വില നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.
Government intervention in the price hike of coconut oil. Supplyco manager Ramesh says that more stocks have started arriving at Supplyco outlets.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

