
സ്ഥാനാർത്ഥി നിർണയത്തിലെ തർക്കം മൂലം കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. നേതാക്കള്‍ തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. കൂടുതല്‍ റിബൽ സ്ഥാനാർഥികൾ രംഗത്തെത്തി. തിരുവനന്തപുരം നഗരസഭയില്‍ കൂടുതൽ വിമത സ്ഥാനാർത്ഥികൾ രംഗത്തെത്തി. മണ്ണന്തലയിലെ യൂത്ത് കോൺഗ്രസ് നേതാവ് വിമത സ്ഥാനാര്‍ഥിയായി പ്രചാരണം ആരംഭിച്ചു. ഷിജിൻ കെ ജയനാണ് പ്രചാരണം ആരംഭിച്ചത്.
വലിയവിളയിലും തർക്കം രൂക്ഷമാകുന്നുണ്ട്. മഹിളാ കോൺഗ്രസ് നേതാവിനെ തഴഞ്ഞു. ആർ ബിന്ദുവിനെ തഴഞ്ഞ് മോഹനൻ തമ്പി സ്ഥാനാർഥിയായി. പിന്നാലെ മണ്ഡലം പ്രസിഡൻ്റും ഭാരവാഹികളും രാജിവെച്ചു. രാജിവെച്ചത് മണ്ഡലം പ്രസിഡൻ്റ് നൂറുദ്ദീനാണ്.
വാർഡ് – ബൂത്ത് പ്രസിഡൻ്റുമാരും രാജിവെച്ചു. മണ്ഡലം കമ്മറ്റി തീരുമാനിച്ചത് ബിന്ദുവിനെയാണ്. എന്നാല്‍ കെപിസിസി തീരുമാനം അട്ടിമറിച്ച് മോഹനൻ തമ്പിയെ സ്ഥാനാർത്ഥിയാക്കി. ഇതിനെതിരെയാണ് പ്രവര്‍ത്തകര്‍ വ്യാപകമായി പ്രതിഷേധിക്കുന്നത്. പത്തിലധികം വാർഡുകളിൽ തർക്കം തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

