അഴീക്കോടൻ സ്‌മാരക മന്ദിരത്തിലേക്ക്‌ രാഷ്‌ട്രീയ മര്യാദകൾ ലംഘിച്ച്‌ ബിജെപി മാര്‍ച്ച്: പ്രതിഷേധക്കൊടുങ്കാറ്റായി സിപിഐ എം പ്രകടനം

CPIM Protest Thrissur

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്‌ ബിജെപിക്കാർ നടത്തിയ മാർച്ചിനെതിരെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രകടനം പ്രതിഷേധക്കൊടുങ്കാറ്റായി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചും ആയിരങ്ങളാണ്‌ പ്രകടനത്തിൽ പങ്കാളിയായത്‌. കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിലേക്ക്‌ രാഷ്‌ട്രീയ മര്യാദകൾ ലംഘിച്ച്‌ ബിജെപി നടത്തിയ മാർച്ചിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം കോർപ്പറേഷൻ ഓഫീസ്‌ പരിസരത്ത്‌ സമാപിച്ചു. സമാപന പൊതു യോഗം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾ ഖാദർ ഉദ്‌ഘാടനം ചെയ്‌തു. ജനാധിപത്യ പ്രക്രിയ അട്ടിമറിച്ചുകൊണ്ട് കള്ളവോട്ട് ചേർത്ത് എന്നത് കേവലം ഒരു ആരോപണമല്ല അത് സത്യമാണ്. നിരവധി തെളിവുകൾ പുറത്തുവന്നിട്ടുണ്ട്.

Also Read: ‘ഇടതുപക്ഷത്തെ തകര്‍ക്കാന്‍ വലതുപക്ഷവും വലതു മാധ്യമങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു’: എ വിജയരാഘവന്‍

ജനാധിപത്യപരമായി മത്സരിച്ചാൽ ജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ഇവിടെ നിന്നൊക്കെയോ ഉള്ളവരെ വോട്ടർ പട്ടികയിൽ തള്ളിക്കയറ്റിയിരിക്കുന്നു ഇതിൻറെ പേരാണോ ജനാധിപത്യം ? സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ചോദിച്ചു.ഭരണഘടനാ വിരുദ്ധമായി വോട്ടവകാശത്തെ അട്ടിമറിച്ചതിലും കന്യാസ്‌ത്രീകൾക്കെതിരെ നടന്ന ആക്രമണങ്ങൾക്കെതിരെ മ‍ൗനം പാലിച്ച കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപിയുടെ നിലപാടിൽ പ്രതിഷേധിച്ചും കഴിഞ്ഞ ദിവസം എംപി ഓഫീസിലേക്ക്‌ സിപിഐ എം മാർച്ച്‌ നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ബിജെപി പ്രവർത്തകർ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്‌ രാത്രി മാർച്ച്‌ നടത്തി തീപ്പന്തം എറിഞ്ഞത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News