
കോഴിക്കോട് കോർപ്പറേഷനിൽ ഒന്നാംഘട്ടത്തിൽ തന്നെ എൽഡിഎഫ് വിജയം ഉറപ്പിച്ചതായി സിപിഐഎം കേന്ദ്രകമ്മറ്റിയംഗം എളമരം കരീം. സംസ്ഥാനത്ത് ഒമ്പതര വർഷമായി തുടരുന്ന വികസനവും ക്ഷേമവും തുടരണമോ എന്നതിന്റെ വിധിയെഴുത്താവും തദ്ദേശതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ LDF തെരഞ്ഞെടുപ്പ് കൺവെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എളമരം കരീം.
കോഴിക്കോട് കോർപ്പറേഷനിൽ വിജയ വിളംബരമായി എൽഡിഎഫ് കൺവൻഷൻ മാറി. ജൂബിലി ഹാളിൽ ചേർന്ന കൺവെൻഷൻ സിപിഐഎം കേന്ദ്രകമ്മറ്റിയംഗം എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു. സിനിമാ സംവിധയാകനായ വി എം വിനുവിനെ പോലുള്ള ഒരാളെ തെരഞ്ഞെടുപ്പ് രംഗത്ത് കൊണ്ടുവന്ന് അപമാനിക്കുകയായിരുന്നു യുഡിഎഫ് എന്ന് എളമരം കരീം പറഞ്ഞു. ലോകസഭയിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർപട്ടിക രണ്ടും രണ്ടാണെന്ന പ്രാഥമിക കാര്യം പോലും അറിയാത്തവരാണോ നഗരം ഭരിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
ALSO READ; താമരശ്ശേരിയിൽ ലുക്ക് ഔട്ട് നോട്ടീസുള്ള ലീഗ് നേതാവ് ബാബു കുടുക്കിൽ യുഡിഎഫ് സ്ഥാനാർഥി
രാജിവെച്ച മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗവും സ്വതന്ത്ര തൊഴിലാളി യൂണിയൻ ദേശീയ സെക്രട്ടറിയുമായ യു പോക്കർ, ഡിസിസി ജനറൽ സെക്രട്ടറി എൻ വി ബാബുരാജ്, മുസ്ലീംലീഗ് നേതാവ് സലാം വെള്ളയിൽ എന്നിവരെ ഷാളണിയിച്ചു സ്വീകരിച്ചു. പി നിഖിൽ അധ്യക്ഷനായി. സിപിഐ അസിസ്റ്റൻ്റ് സെക്രട്ടറി സത്യൻ മൊകേരി, മേയർ ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, എൽഡിഎഫ് നേതാക്കൾ എന്നിവർ സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

