
കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ സ്വദേശി രഞ്ജൻ ആണ് മരിച്ചത്. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. പുതുവൈപ്പിൽ നിന്ന് കടലിലലേക്ക് പോകുന്നതിനിടെ മത്സ്യബന്ധന ബോട്ട് മുങ്ങുകയായിരുന്നു.
Also read: കുട്ടനാടിന് പുത്തൻ കുതിപ്പേകി പടഹാരം പാലം; ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
6 മത്സ്യത്തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ സെൻ്റ് സേവ്യർ എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിൻ്റെ ഒരു ഭാഗം മുങ്ങിയതോടെ 5 മത്സ്യത്തൊഴിലാളികൾ കടലിലേക്ക് ചാടി രക്ഷപ്പെട്ടു. എന്നാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രഞ്ജന് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ രഞ്ജനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
English Summary : A fisherman died after his fishing boat sank in Kochi. The deceased has been identified as Ranjan, a native of Ambalapuzha. The accident occurred around 5 am. The fishing boat sank while it was heading towards the sea from Puthuvype.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

