
തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കാനാകുമ്പോഴും പ്രചാരണ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമായിട്ടും കോൺഗ്രസിൽ ഇപ്പോഴും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോഴും വിവിധയിടങ്ങളിൽ കോൺഗ്രസിനകത്ത് വലിയ പ്രതിസന്ധി നേരിടുകയാണ്.
ഇപ്പോഴിതാ ഇടുക്കി കോൺഗ്രസിൽ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടി നടക്കുകയാണ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ്സ് ബൈസണ്‍വാലി മണ്ഡലം പ്രസിഡന്‍റ് രാജി വച്ചു എന്ന വിവരങ്ങളാണ് ഏറ്റവും അവസാനം പുറത്ത് വരുന്നത്. ബൈസണ്‍വാലി മണ്ഡലം പ്രസിഡന്‍റ് തോമസ് നിരവത്തുപറമ്പില്‍ ആണ് മണ്ഡലം പ്രസിഡന്‍റ് സ്ഥാനാവും കോണ്‍ഗ്രസ്സ് അംഗത്വവും രാജിവച്ചത്.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി നല്‍കിയ ലിസ്റ്റ് അട്ടിമറിച്ചെന്നും ഇഷ്ടക്കാരെ ലിസ്റ്റില്‍ കയറ്റിയെന്നുമാണ് ആരോപണം. വിഷയത്തിൽ ഡി സി സി നേതൃത്വം ഇടപെടുകയോ പരിഹാരത്തിനു തയ്യാറാകുകയോ ചെയ്യാത്തതിനാലാണ് രാജി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

