രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: സുഹൃത്ത് ജോബി ജോസഫ് രണ്ടാം പ്രതി; ബലാത്സംഗം, നിർബന്ധിത ഭ്രൂണഹത്യ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി

Rahul Mamkootathil Case

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികാരോപണ കേസിൽ രാഹുലടക്കം രണ്ട് പേരെ പ്രതി ചേർത്തു.

സുഹൃത്ത് ജോബി ജോസഫ് ആണ് രണ്ടാം പ്രതി. അടൂർ സ്വദേശിയാണ് ജോബി ജോസഫ്. കേസിൽ ബലാത്സംഗം, നിർബന്ധിത ഭ്രൂണഹത്യ എന്നിവയ്ക്ക് പുറമെ ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ആണ്ഇപ്പോൾ ചുമത്തിയിട്ടുള്ളത്.
അതേസമയം പെൺകുട്ടിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. നെയ്യാറ്റിൻകര കോടതിയിൽ പൊലീസ് ഇതിനായി അപേക്ഷ നൽകും.

ALSO READ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ പരാതിയിൽ പറയുന്ന കുറ്റം തെളിഞ്ഞാൽ കിട്ടാവുന്ന ശിക്ഷ എന്തൊക്കെ?; ഫേസ്ബുക്ക് പോസ്റ്റ്

അതേസമയം അതിജീവിതയായ പെൺകുട്ടിയുടെ മൊഴിയുടെ വിവരങ്ങൾ പുറത്തുവന്നിരുന്നു. രാഹുൽ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതായും ഇതിനായി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി വെളിപ്പെടുത്തി. ഗർഭച്ഛിദ്രം നടത്തിയത് ഗുളിക കഴിച്ചാണെന്നും രാഹുലിന്റെ സുഹൃത്താണ് ഗുളിക എത്തിച്ചു നൽകിയതെന്നും മൊ‍ഴിയിലുണ്ട്. ഗുളിക കഴിച്ചു എന്നത് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പാക്കിയതായും മൊ‍ഴിയുണ്ട്. 20 പേജ് വരുന്ന മൊഴിയാണ് പെൺകുട്ടി പൊലീസിന് നൽകിയത്. മൊഴിയെടുക്കൽ അഞ്ചര മണിക്കൂർ നീണ്ടു നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News