രമേശ് ചെന്നിത്തല ഒരു ‘ഓപ്പർച്യൂണിസ്റ്റാണ്’; വൈറലായി കെ കരുണാകരന്റെ പ‍ഴയ അഭിമുഖം

K Karunakaran about Ramesh Chennithala

കേരള രാഷ്ട്രീയത്തിലെ ലീഡർ കെ. കരുണാകരന്റെ പ‍ഴയ അഭിമുഖം വീണ്ടും സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. തന്റെ സമകാലികരും താൻ വളർത്തിക്കൊണ്ടുവന്നവരും തന്നെ ചതിച്ചതിനെക്കുറിച്ച് അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. രമേശ് ചെന്നിത്തലയെയും എ കെ ആന്റണിയെയും എം എം ഹസനെയും പറ്റി പണ്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി നടത്തിയ അഭിമുഖത്തിൽ കെ കരുണാകരൻ പറയുന്നുണ്ട്.

കോൺഗ്രസിലെ സഹപ്രവർത്തകരെ കുറിച്ച് കെ കരുണാകരൻ അഭിമുഖത്തിൽ പറയുന്ന പല കാര്യങ്ങളും പിന്നീട് അതുപോലെ തന്നെ കേരള രാഷ്ട്രീയത്തിൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ കോൺഗ്രസ് രാഷ്ട്രീയത്തിലും കെ കരുണാകരൻ അന്ന് ചൂണ്ടിക്കാണിച്ചതിന് സമാനമായ അവസ്ഥകൾ കാണാനും സാധിക്കും. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന് ഒരു മാറ്റവുമില്ല എന്നതിന്റെ ഉദാഹരണമാണ് കെ കരുണാകരന്റെ വാക്കുകൾ.

Also Read: ഉത്തരേന്ത്യൻ യാഥാർഥ്യത്തിൽ നിന്ന് വന്നൊരു വൃദ്ധൻ പിണറായിയെ ചേർത്ത് പിടിക്കുന്നതിൽ കാരിരുമ്പിന്റെ കരുത്തും തൂവലിന്റെ മൃദുത്വവുമുണ്ട്

രമേശ് ചെന്നിത്തല അവസരവാദിയാണെന്നും അഭിമുഖത്തിൽ അദ്ദേഹം വിമർശിക്കുന്നുണ്ട്. ഡോ. ജോൺ ബ്രിട്ടാസ് എംപി കെ കരുണാകരനുമായി നടത്തിയ അഭിമുഖത്തിലെ ഭാഗമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News