ലോഗോ രൂപകൽപ്പന ചെയ്യാം, നേടാം ഒരു ലക്ഷം രൂപ; കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ എൻട്രികൾ ക്ഷണിച്ചു

kerala-institute-of-organ-transplantation-logo-contest-one-lakh-prize-money-apply-now

കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നാഴികക്കല്ലായി മാറുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷന്റെ ഔദ്യോഗിക ലോഗോ തയ്യാറാക്കാൻ സംസ്ഥാന സർക്കാർ അപേക്ഷകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ലോഗോയ്ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനമായി നൽകുക. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുന്ന ഈ സ്ഥാപനത്തെ ആഗോള നിലവാരത്തിലുള്ള ഒരു മികവിന്റെ കേന്ദ്രമായി (Centre of Excellence) അടയാളപ്പെടുത്തുന്ന ആകർഷകമായ ലോഗോയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രൊഫഷണൽ ഡിസൈനർമാർക്കും ഫൈൻ ആർട്‌സ് കോളേജ് വിദ്യാർത്ഥികൾക്കും ഡിസൈനിംഗിൽ താല്പര്യമുള്ള പൊതുജനങ്ങൾക്കും ഈ മത്സരത്തിൽ പങ്കുചേരാവുന്നതാണ്.

അവയവദാന പ്രക്രിയയിലെ മാനുഷിക മൂല്യങ്ങൾ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റം, പുതുജീവൻ, പ്രത്യാശ, കരുണ എന്നീ ഉദാത്തമായ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്ന സൃഷ്ടികൾക്ക് മത്സരത്തിൽ മുൻഗണന നൽകും. ലോഗോകൾ എ ഫോർ സൈസിൽ എച്ച്.ഡി നിലവാരത്തിൽ പിഡിഎഫ് അല്ലെങ്കിൽ ജെപിജി ഫോർമാറ്റിലായിരിക്കണം സമർപ്പിക്കേണ്ടത്. താല്പര്യമുള്ളവർ 2026 മാർച്ച് 13-നകം ലോഗോകൾ pmukiot@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. ലോഗോയോടൊപ്പം അപേക്ഷകന്റെ പേര്, വിലാസം, ഫോൺ നമ്പർ, ലോഗോയെക്കുറിച്ചുള്ള ലഘുവിവരണം എന്നിവയും ഉൾപ്പെടുത്തേണ്ടതുണ്ട്.

ALSO READ : പശ്ചിമേഷ്യൻ സംഘർഷം: മാധ്യമങ്ങൾ ജാഗ്രത പാലിക്കണം; പ്രവാസി കുടുംബങ്ങളിൽ ഭീതി പരത്തരുത് : മുഖ്യമന്ത്രി

ഒരാൾക്ക് ഒരു ലോഗോ മാത്രമേ അയക്കാനാവൂ. സമർപ്പിക്കപ്പെടുന്ന എൻട്രികൾ വിദഗ്ധ സമിതി പരിശോധിച്ച ശേഷമായിരിക്കും ജേതാവിനെ പ്രഖ്യാപിക്കുക. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കെ-സോട്ടോയുടെ ഔദ്യോഗിക വെബ്സൈറ്റായ ksotto.kerala.gov.in-ൽ ലഭ്യമാണ്. സംശയങ്ങൾക്കായി 0471-2528658, 2962748 എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News