കെപിസിസി സെക്രട്ടറിമാരുടെ പട്ടികയും ജംബോയെന്ന് സൂചനകള്‍. കെപിസിസി സെക്രട്ടറിമാരുടെ എണ്ണം 100 കവിയും. കരട് പട്ടിക എഐസിസിക്ക് കൈമാറി. കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും പട്ടിക തന്നെ 76 കടന്നിരുന്നു. ഇനി സെക്രട്ടറിമാരുടെ ലിസ്റ്റ് 100 കവിയുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. തര്‍ക്കം ഒഴിവാക്കാന്‍ ഏവരെയും ഉള്‍പ്പെടുത്തിയാണ് ലിസ്റ്റ്. കരട് പട്ടിക എഐസിസിക്ക് കൈമാറി.
യുവ, ദലിത്, ഗ്രൂപ്പു പ്രാതിനിധ്യം അടക്കം നോക്കി പരമാവധി സമവായം ഉണ്ടാക്കിയാണ് കരട് പട്ടിക കൈമാറിയെന്നാണ് നേതാക്കള്‍ പറയുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. അതേസമയം തിരുവനന്തപുരത്ത് ഡിസിസി അധ്യക്ഷപദവിയില്‍ തുടരാന്‍ ആകില്ലെന്ന് എന്‍ ശക്തന്‍ നേതൃത്വത്തെ അറിയിച്ചു.
ALSO READ; താമരശേരി സംഘർഷം ഗൂഢാലോചനയുടെ ഭാഗം; സമഗ്ര അന്വേഷണം നടത്തണമെന്ന് എം മെഹബൂബ്
തന്നെ ഒഴിവാക്കി തന്നില്ലെങ്കില്‍ രാജിയെന്നാണ് അദ്ദേഹം പറയുന്നത്. പാലോട് രവി ഫോണ്‍ വിവാദത്തില്‍ കുടുങ്ങിയപ്പോള്‍ ശക്തന് താല്‍ക്കാലിക പദവിയാണ് നല്‍കിയത്. രണ്ടാഴ്ചക്കുള്ളില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നും അദ്ദേഹത്തിന് ഉറപ്പുനല്‍കിരുന്നു. പക്ഷെ ചെമ്പഴന്തി അനിലിനായി പ്രതിപക്ഷനേതാവ് വാശി പിടിച്ചതോടെ പുതിയ അധ്യക്ഷനെ തീരുമാനിക്കായില്ല. ഇതാണ് നിലവില്‍ നേതൃത്വം നേരിടുന്ന വെല്ലുവിളി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ശക്തന്റെ നീക്കം. ഡിസിസി അധ്യക്ഷ പദവി ഇതിന് തടസ്സം ആകുമെന്നും ശക്തന്‍ കരുതുന്നു. ഇതിനിടയില്‍ പുനഃസംഘടനയില്‍ ശക്തന് കെപസിസി വൈസ് പ്രസിഡന്‍റ് പദവിയും നഷ്ടമായി. ഇക്കാര്യങ്ങളിലെല്ലാം അസ്വസ്തനാണ് മുതിര്‍ന്ന നേതാവ് കൂടിയായ എന്‍ ശക്തന്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

