കായംകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ നിർമ്മാണോദ്ഘാടന വേദിയിൽ ശ്രദ്ധേയനായി 50 വർഷത്തെ കച്ചവട പാരമ്പര്യമുള്ള ‘ഇഞ്ചിമിഠായിക്കാരൻ’ താജുദ്ധീൻ. ചടങ്ങിനെത്തിയ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് സ്നേഹത്തോടെ ഒരു പൊതി ഇഞ്ചിമിഠായി സമ്മാനിച്ചാണ് കായംകുളം മണ്ണാശ്ശേരി സ്വദേശിയായ താജുദ്ധീൻ ഇക്ക വാർത്തകളിൽ ഇടംപിടിച്ചത്. മന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ ഹൃദ്യമായ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പങ്കുവെച്ചത്.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം
കായംകുളത്ത് KSRTC ബസ് ടെർമിനൽ ന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ ഒരാളെ ഞാൻ പരിചയപ്പെട്ടു. പേര് താജുദ്ധീൻ . കഴിഞ്ഞ 50 വർഷത്തിൽ ഏറെയായി കായംകുളം ബസ്റ്റാന്റിലും പ്രദേശങ്ങളിലും ഇഞ്ചിമിഠായി കച്ചവടം ചെയ്യുന്ന കായംകുളം മണ്ണാശ്ശേരി താജുദ്ധീൻ ഇക്ക..
താജുദ്ധീൻ ഇക്ക ഞാൻ വേദിയിൽ ഇരുന്നപ്പോൾ ഇഞ്ചി മിഠായി കൊണ്ടുതന്നു.കായംകുളത്ത് ബസ് സ്റ്റാന്റിനെ അത്രമേൽ ഇഷ്ടപ്പെടുന്നു ഈ ഇഞ്ചിമിട്ടായിക്കാരൻ.. എത്രയും പെട്ടന്ന് ഈ ബസ് സ്റ്റാന്റ് പണി പൂർത്തീകരിക്കണം എന്ന് ഏറെ ആഗ്രഹിക്കുന്ന ഒരാൾ. ഓണാട്ടുകരക്കാർക്ക് ചിരപരിചിതമായ മുഖമാണ് താജുദ്ധീൻ എന്ന ജീവിതസഞ്ചാരിയുടേത്.. സ്നേഹത്തോടെ വീണ്ടും ഒരുപൊതി ഇഞ്ചിമിഠായി തന്നു, ആ നല്ല മനുഷ്യനോട് കുശലാനേഷ്വണം നടത്തിയാണ് മടങ്ങിയത് …
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

