‘കേരളത്തിന്‍റെ വികസനം ലോകത്തിന് മാതൃക’; ഇടതുഭരണം തുടരണമെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവന സ്വാഗതം ചെയ്ത് എം വി ഗോവിന്ദൻ മാസ്റ്റർ

MV Govindan master

കേരളത്തിൽ ഇടതുപക്ഷ ഭരണം തുടരണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രസ്താവന സ്വാഗതം ചെയ്ത് എം വി ഗോവിന്ദൻ മാസ്റ്റർ. അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് കേരളം കൈവരിച്ച നേട്ടങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്നും, ‘വിഷൻ 2031’ സെമിനാറിലെ അയ്യരുടെ അവതരണം ഏറെ ശ്രദ്ധേയമായിരുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഗാന്ധിജി വിഭാവനം ചെയ്ത ‘ഗ്രാമസ്വരാജ്’ അഥവാ അധികാര വികേന്ദ്രീകരണം നടപ്പിലാക്കുന്നതിൽ കേരളം മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. കേരളത്തിന്റെ വികസനപാത ലോകത്തിന് തന്നെ മാതൃകയാണ്. എന്നാൽ കേരള മോഡൽ തകർക്കണമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്‍റേതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ;നുണ നിർമ്മാണ ശാലകൾ തകരും; ശബരിമലയുടെ പേരിൽ വിവാദമുണ്ടാക്കുന്നവർക്കെതിരെ കുറിപ്പുമായി ഡ്വ. കെ. അനിൽകുമാർ

‘വിഷൻ 2031’ സെമിനാറിൽ നിന്നും കോൺഗ്രസ് നേതാക്കൾ വിട്ടുനിന്നത് വികസനവും ജനാധിപത്യവും ചർച്ച ചെയ്യുന്ന വേദികളോട് കോൺഗ്രസ് മുഖംതിരിക്കുന്നതിന്‍റെ ഉദാഹരമാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു. കേരളത്തിന്‍റെ വികസന നേട്ടങ്ങളെ ലോകം അംഗീകരിക്കുമ്പോൾ, വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഇത് സംസ്ഥാനത്തെ കളങ്കപ്പടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News