
കൊല്ലം പത്തനാപുരത്ത് ബ്ലോക്ക് ഡിവിഷന്‍റെ വോട്ടിങ് മെഷീൻ മാറി. പട്ടാഴി പാണ്ടിത്തിട ഗവ. എൽ പി എസിലെ ബൂത്തിൽ നടുത്തേരി ബ്ലോക്ക് ഡിവിഷന്റെ മെഷീനായിരുന്നു എത്തിക്കേണ്ടിയിരുന്നത്. പകരം തലവൂർ ഡിവിഷന്റെ വോട്ടിങ്ങ് മെഷീനാണ് എത്തിച്ചത്. വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ പലയിടത്ത് നിന്നായി ഇ വി എം തകരാറുകളും റിപ്പോർട്ട് ചെയ്തു.
കൊല്ലം കോർപറേഷൻ ഭരണിക്കാവ് ഡിവിഷൻ ഒന്നാം നമ്പർ ബൂത്തിലാണ് വോട്ടിങ്ങ് മെഷീൻ തകരാറിലായത്. ഇടുക്കി വണ്ടിപ്പെരിയാർ പഞ്ചായത്ത് 13ാം വാർഡ് ബൂത്ത് ഒന്നിലും ഇ വി എം തകരാർ റിപ്പോർട്ട് ചെയ്തു.
ALSO READ; തദ്ദേശപ്പോരിന് തുടക്കം: വോട്ടെടുപ്പ് ആരംഭിച്ചു; പോളിങ് ബൂത്തുകളിലേക്കൊഴുകി ജനം
ഇടുക്കി വണ്ടിപ്പെരിയാർ തങ്കമലയിലും വോട്ടിങ് മെഷീൻ തകരാറിലായിട്ടുണ്ട്. ഇവിടങ്ങളിൽ തകരാറ് പരിഹരിക്കാൻ ശ്രമം നടക്കുന്നു. നെടുംകണ്ടം പഞ്ചായത്ത് 14 വാർഡ് തൂക്കുപാലം എസ് എൻ ഡി പി ഹാളിലും യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
News Summary: Pathanapuram Block Records EVM Swap, Multiple EVM Malfunctions Reported Across Idukki right after election.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


