‘ജസ്റ്റ് ചെന്നിത്തല തിങ്സ്’…മുതിർന്ന കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യറെ പരിഹസിച്ച് രമേശ് ചെന്നിത്തല

manishakar aiyar ramesh chennithala

മുതിർന്ന കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യറെ പരിഹസിച്ച് രമേശ് ചെന്നിത്തല. മണിശങ്കർ അയ്യറെ പൂർണമായും തള്ളിപ്പറഞ്ഞിരിക്കുകയാണ് രമേശ് ചെന്നിത്തല. കോൺ​ഗ്രസിൻ്റെ ഉന്നതനായ നേതാവും മുതിർന്ന പ്രവർത്തകനുമായ മണിശങ്കർ അയ്യറെയാണ് രമേശ് ചെന്നിത്തല ഇപ്പോൾ തള്ളിപ്പറയുകയും പരിഹസിക്കുകയും ചെയ്യുന്നത്. മണി ശങ്കർ അയ്യർ കോൺഗ്രസിൽ ഇല്ലെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ വാദം.

ഇന്നലെ ഇടതുപക്ഷ സർക്കാരിനേയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ച് കൊണ്ട് മണിശങ്കർ അയ്യർ സംസാരിച്ചിരുന്നു. ഇതാണ് കേരളത്തിലെ കോൺ​ഗ്രസ് നേതാക്കളെ ചൊടിപ്പിക്കാൻ കാരണമായത്. ഇടതുപക്ഷ സർക്കാരിനെപ്പറ്റി ആര് നല്ലത് പറഞ്ഞാലും അവരെയെല്ലാം എതിർക്കുകയാണ് കോൺ​ഗ്രസിൻ്റെ ലക്ഷ്യം.

Also read: ആവേശത്തിൽ പടക്കം പൊട്ടിച്ച് പ്രവർത്തകർ, വേദിയിൽ ക്രുദ്ധനായി വിഡി സതീശൻ; പുതുയുഗ യാത്രയിൽ വീണ്ടും നാടകീയ രംഗങ്ങൾ

അദ്ദേഹത്തിൻറെ പ്രസ്താവന യോഗത്തിന് വിളിച്ചതിന്റെ ഉപകാരസ്മരണ മാത്രമാണെന്നാണ് ഇപ്പോൾ രമേശ് ചെന്നിത്തല പറയുന്നത്.
അദ്ദേഹം പാർട്ടിയിൽ തന്നെ പ്രവർത്തിക്കുന്നില്ലെന്നുമാണ് പറയുന്നത്. ഗാന്ധിജി കണ്ട സ്വപ്നം സിപിഐഎം ആണ് നടപ്പാക്കിയതെന്ന് മണിശങ്കറിന്റെ പ്രസ്താവനയെ പരിഹസിച്ചിരിക്കുകയുമാണ് രമേശ് ചെന്നിത്തല. കോൺ​ഗ്രസിൻ്റെ മുൻ കേന്ദ്ര മന്ത്രിയുമായിരുന്നു മണിശങ്കർ അയ്യർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News