രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എസ്എഫ്ഐ പ്രതിഷേധം; നിയമസഭയ്ക്ക് സമീപം വാഹനം തടഞ്ഞു

sfi protest

നിയമസഭയിൽ പങ്കെടുക്കാനെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ്എഫ്ഐ.

നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം സഭയിൽ പങ്കെടുത്ത് മടങ്ങവേയാണ് നിയമസഭയ്ക്ക് സമീപം രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനം എസ്എഫ്ഐ തടഞ്ഞത്. പ്രവർത്തകരെ പോലീസ് പിടിച്ച് മാറ്റി.

ALSO READ: രാഹുൽ മാങ്കൂട്ടത്തിൽ, ഡിജിറ്റൽ മീഡിയ സെൽ, വയനാട് ഡിസിസി…; വിവാദങ്ങളിൽ കുളിച്ച് നിൽക്കവേ കെപിസിസി ഭാരവാഹി യോഗം ഇന്ന്

പ്രതിഷേധം ശക്തമായതോടെ കാർ നിർത്തി രാഹുൽ ഉള്ളിൽതന്നെ ഇരുന്നു. മാധ്യമങ്ങളോടുള്ള ചോദ്യത്തിനും രാഹുൽ മറുപടി പറഞ്ഞില്ല.

ALSO READ: “രാഹുൽ നിയമസഭയിലെത്തിയത് സഭയോടും ജനങ്ങളോടും കാണിക്കുന്ന അനാദരവ്”; ഇ പി ജയരാജൻ

രാഹുൽ സഭയിൽ എത്തരുതെന്ന വി ഡി സതീശൻ അടക്കമുള്ള നേതൃത്വത്തിന്റെ നിർദേശം പാടെ തള്ളിക്കൊണ്ടാണ് ഇന്ന് ആരംഭിക്കുന്ന നിയമസഭയിൽ രാഹുൽ എത്തിയിരിക്കുന്നത്. അതേസമയം യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുലിനെ അനുഗമിച്ചത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് നേമം ഷജീറിനും സന്തതസഹചാരി റിനോ പി രാജനുമൊപ്പമാണ് രാഹുൽ നിയമസഭയിൽ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News