പേരാമ്പ്രയിലെ സംഘർഷത്തിന് പിന്നിൽ ഷാഫി പറമ്പിലിൻ്റെ ഗൂഢ അജണ്ട; വിശ്വസ്തൻ രാഹുൽ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനോ ഈ നാടകം?

rahil mamkoottathil shafi parambil

കോഴിക്കോട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിന് പിന്നിൽ ഷാഫി പറമ്പിലിൻ്റെ ഗൂഢ അജണ്ട. പ്രതിച്ഛായ മങ്ങിയ തൻ്റെ വിശ്വസ്തൻ രാഹുൽ മാങ്കൂട്ടത്തിലിന് തിരികെ കേരള രാഷ്ട്രീയത്തിലേക്ക് വഴിയൊരുക്കാനാണ് ഷാഫിയുടെ ശ്രമം. ഷാഫിയുടെ ഗൂഢനീക്കത്തിനെതിരെ കോൺഗ്രസിൽ ഭിന്നത ശക്തമാണ്.
ലൈംഗികാവവാദം, വയനാട് ഫണ്ട് തട്ടിപ്പ് തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത അത്ര വിഷയങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉള്ളത്. രാഹുലിന് പാർട്ടിക്കുള്ളിൽ കവചം ഒരുക്കുന്നത് ഷാഫി പറമ്പിലാണ്. ലൈംഗികാവവാദ വിഷയത്തിൽ രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്തത് ഷാഫി പറമ്പിലിനെയും കാര്യമായി ബാധിച്ചിരുന്നു. രാഹുലിനെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കാൻ ഷാഫി പറമ്പിൽ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് പേരാമ്പ്രയിൽ അക്രമ പരമ്പരയെന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്.

ALSO READ: ‘ഷാഫി പറമ്പിൽ ഈ അക്രമങ്ങൾ ഒക്കെ കാണിച്ചു കൂട്ടിയത് കേരളം ബഹിഷ്കരിച്ച ഒരു എംഎൽഎക്ക് വേണ്ടി’: എസ് കെ സജീഷ്

പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ ഷാഫിയെ കാണാൻ ആശുപത്രിയിലേക്കെത്തിയതും സർക്കാരിനെ വെല്ലുവിളിച്ചതും കോൺഗ്രസ് പ്രതിനിധി എന്ന നിലയിലാണ്. UDF കൺവീനറായ അടൂർ പ്രകാശ്, രാഹുലിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തതും ഈ തിരക്കഥയുടെ ഭാഗമായാണ്. അതേ സമയം രാഹുൽ മാങ്കുട്ടത്തിലിനെ തിരിച്ചെത്തിക്കാൻ വേണ്ടി ഒരു നാട്ടിൻ്റെ സമാധാനം തകർക്കുന്ന ഷാഫിയുടെ അജണ്ടക്കെതിരെ കോൺഗ്രസിലെ ഒരു വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News