സുരേഷ് ഗോപിയുടെ ആലപ്പു‍ഴ പരാമര്‍ശം: രാഷ്ട്രീയ കേരളം ഇത് അവജ്ഞയോടെ തള്ളിക്കളയും; മന്ത്രി പി പ്രസാദ്

P Prasad

ആലപ്പു‍ഴയെ നശിപ്പിച്ചത് കമ്മ്യൂണിസ്റ്റ് സമരങ്ങളെന്നുള്ള സുരേഷ് ഗോപിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവുമാണെന്ന് മന്ത്രി പി പ്രസാദ്. അബദ്ധ ജഡിലമായ് പ്രസ്താവന നടത്തുന്നത് രാഷ്ട്രീയ ചരിത്രം അറിയാത്തതിനാലെന്ന് അദ്ദേഹം പറഞ്ഞു. പുന്നപ്ര വയലാർ ഉൾപ്പെടെ ചരിത്ര സമരത്തിൻ്റെ മണ്ണാണ് ആലപ്പുഴയുടേത്. ഇതൊക്കെ അറിഞ്ഞു വേണം രാഷ്ട്രീയത്തിൽ ഇറങ്ങാനെന്ന് അദ്ദേഹം പറഞ്ഞു.

ബാലപാഠങ്ങൾ പഠിച്ച് വേണം രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ളത്. ആദ്യമായല്ല സുരേഷ് ഗോപി അബദ്ധ ജഡിലമായ പ്രസ്താവനകൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി ആലപ്പുഴയിൽ ഇറങ്ങി ഒന്ന് നോക്കിയാൽ കോയർ ഫെഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കാണാൻ കഴിയുമായിരുന്നു. മോദി സർക്കാരിൻ്റെ നയങ്ങളാണ് പൊതുമേഖല സ്ഥാപനങ്ങളെ തകർക്കുന്നത്. ആ ഒരു മിനിമം ധാരണ എല്ലാവർക്കും അറിയാവുന്നതാണ്. യാഥാർഥ്യം അറിയാതെയാണ് സുരേഷ് ഗോപി ഓരോന്ന് പറയുന്നതെന്ന് മന്ത്രി പറഞ്ഞു.

ALSO READ: ‘എല്ലാ അതിരുകളും ഭേദിച്ച വംശഹത്യ’; ഗാസക്കായി പള്ളികളില്‍ പ്രാര്‍ത്ഥന: ഇസ്രയേല്‍ കൂട്ടക്കുരുതിക്കെതിരെ ശബ്ദമുയരണമെന്ന് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ

കേരളത്തിലെ കമ്യൂണിസ്റ്റ് കാരാണ് എല്ലാത്തിൻ്റെയും കുഴപ്പമെന്നാണ് സുരേഷ് ഗോപി പറയുന്നത്. പക്വത ഇല്ലായ്മയും രാഷ്ട്രീയ ബോധമില്ലായ്മയും അലങ്കാരമായി കൊണ്ട് നടക്കുകയാണ് സുരേഷ് ഗോപി. ആലപ്പുഴയിൽ നിരവധി വ്യവസായ സ്ഥാപനങ്ങളുണ്ട്.
അനീതിക്കെതിരയും ചൂഷണത്തിന് എതിരായും കമ്യൂണിസ്റ്റ് പാർട്ടി ഇനിയും ശക്തമായ സമരം ചെയ്യുന്നതായിരിക്കും. ആർഎസ്എസ് സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായിരുന്നു എന്ന് പറയുന്നത് കംസൻ കൃഷ്ണൻ്റെ പക്ഷത്താണ് എന്ന് പറയുന്നത് പോലെയാണെന്ന് മന്ത്രി വിമര്‍ശിച്ചു.

സുരേഷ് ഗോപിയുടെ പദവിയുടെ മാന്യതക്ക് ഇത്തരം പരാമർശങ്ങളിൽ നിന്ന് പിന്മാറണം. രാഷ്ട്രീയ കേരളം ഇത് അവജ്ഞയോടെ തള്ളിക്കളയുന്നതായിരിക്കും. അതുപോലെ ആരോഗ്യ മേഖലയിലും കേന്ദ്രം കേരളത്തെ അവഗണിക്കുന്നത് തുടരുകയാണ്. അതുകൊണ്ടാണ് എയിംസ് ഇതുവരെ ലഭിക്കാത്തതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News