മൂന്ന് പ്രതിപക്ഷ എംഎൽഎ മാർക്ക് സസ്‌പെൻഷൻ

Kerala Niyamasabha

നിയമസഭയിലെ സംഘർഷത്തിന് മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ നടപടി. റോജി എം ജോൺ, എം വിൻസെന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെ സസ്പെൻഡ് ചെയ്തു. മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി.

നിയമസഭയിലെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 53 എഫ് പ്രകാരമാണ് പ്രതിപക്ഷ എംഎൽഎമാരായ റോജി എം ജോൺ, എം വിൻസെന്റ് , സനീഷ് കുമാർ ജോസഫ് എന്നിവരെ കേരള നിയമസഭാ സസ്പെൻഡ് ചെയ്തത്. മന്ത്രി എം ബി രാജേഷ് ആണ് ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിലൂടെ ഏത് രീതിയിലാണ് നിയമസഭയുടെ അന്തരീക്ഷം പ്രതിപക്ഷം കലുഷിതമാക്കിയതെന്നും അക്രമത്തിലേക്ക് കാര്യങ്ങൾ എത്തിയതെന്നും മന്ത്രി വിശദീകരിച്ചു.

Also read: തിരുവനന്തപുരം ആർ സി സി യിൽ മരുന്ന് മാറി നൽകിയെന്ന മാധ്യമ വാർത്തകൾ തെറ്റ്; രോഗികൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് റീജണൽ കാൻസർ സെന്റർ ഡയറക്ടർ

തുടർച്ചയായ നാല് ദിവസമായി നിയമസഭയക്കുള്ളിൽ സഭാ മര്യാദകൾ ലംഘിച്ച് ഭീകര അന്തരീക്ഷം സൃഷ്ടിച്ച പ്രതിപക്ഷത്തെ പ്രമേയത്തിൽ സർക്കാർ വിമർശിച്ചു. സ്പീക്കർ വിളിച്ച യോഗം പോലും ബഹിഷ്കരിച്ച് അസാധാരണ സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചത്. തുടർന്ന് നിയമസഭയിലെ വനിതാ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തു. സഭയുടെ സുഖമായ നടത്തിപ്പിന് തുടർച്ചയായി തടസ്സം സൃഷ്ടിച്ചു. ചെയറിനൊപ്പം മുഖ്യമന്ത്രിക്ക് നേരെ വരെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പാഞ്ഞടുത്തു. തുടർച്ചയായി നടത്തിവരുന്ന അക്രമ പരമ്പരയുടെ ഭാഗമായി ഇന്ന് നിയമസഭാ നടപടികൾ ആരംഭിച്ചപ്പോൾ കൂടുതൽ പ്രകോപിതരായി എത്തിയ പ്രതിപക്ഷത്തെയാണ് കണ്ടതെന്നും പ്രമേയത്തിൽ വിമർശിച്ചു. പ്രമേയം സഭ പാസാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News