വയനാട് ജനവാസ മേഖലയിൽ കടുവയിറങ്ങിയതായി നാട്ടുകാർ

Tiger Spotted in Wayanad

വയനാട് കമ്പളക്കാട് ജനവാസ മേഖലയിൽ കടുവയിറങ്ങിയതായി നാട്ടുകാർ. വണ്ടിയാമ്പറ്റ പഴയ റേഷൻകട റോഡിൽ ആണ് കടുവയിറങ്ങിയത്.

ഓട്ടോറിക്ഷ ഡ്രൈവർ ആയ അജ്മൽ ആണ് കടുവയെ കണ്ടത്. റോഡിൽ കടുവ നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വനം വകുപ്പും പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

ALSO READ: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം ദിനം: എം വി ഗോവിന്ദൻ മാസ്റ്ററും ഉല്ലേഖ് എൻ പിയും പങ്കെടുക്കുന്ന ‘ഒരു കമ്മ്യൂണിസ്റ്റ് ജീവിതഗാഥ’ പ്രത്യേക പരിപാടി ഇന്ന്

അതേസമയം വയനാട് പുൽപ്പള്ളി ചീയമ്പത്ത് വീട്ടിൽ കൂട്ടിൽ കെട്ടിയ ആടിനെ വന്യജീവി ആക്രമിച്ചു. ചിയമ്പം ആനപ്പന്തി ഉന്നതിയിലാണ് സംഭവം.
വനമേഖലയോട് ചേർന്നുള്ള പ്രദേശമാണിത്. മാലതി ബൊമ്മൻ എന്നയാളുടെ ആടിനെയാണ് ആക്രമിച്ചത്. സംഭവത്തിൽ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

ALSO READ: സതേൺ ഡെയറി ആന്റ് ഫുഡ് കോൺക്ലേവിന് കോഴിക്കോട്ട് തുടക്കം; രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പാല്‍ വില ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന സംസ്ഥാനം കേരളമെന്ന് മന്ത്രി ചിഞ്ചുറാണി

English summary : Tiger Spotted in Wayanad’s Kambalakkad Residential Area.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News