യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ട്രാക്കില്‍ അറ്റകുറ്റപ്പണി: 4 ട്രെയിനുകള്‍ ഈ സ്റ്റോപ്പില്‍ നിര്‍ത്തില്ല

indian-railway-

റെയില്‍പ്പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ ചില സ്റ്റോപ്പുകള്‍ ഒഴിവാക്കും. വിജയവാഡ – ഗുഡൂര്‍ റെയില്‍പ്പാതയിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. അതിനാല്‍ ചില ട്രെയിനുകള്‍ ഗുണ്ടൂര്‍, സത്തേനപ്പള്ളി, പിഡുഗുരല്ല, നദിക്കുടി, മിരിയാലഗുഡ, നല്‍ഗൊണ്ട സ്‌റ്റോപ്പുകള്‍ ഒഴിവാക്കും.

ഹൈദരാബാദ്- കൊല്ലം ജങ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (07193), കൊല്ലം ജങ്ഷന്‍ – ഹൈദരാബാദ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് (07194) ട്രെയിനുകള്‍ ആഗസ്ത് 9, 11, 16, 18 ദിവസങ്ങളിലും തിരുവനന്തപുരം സെന്‍ട്രല്‍ – സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് (17229), സെക്കന്തരാബാദ് – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്‌സ്പ്രസ് (17230) എന്നിവ 17, 18 ദിവസങ്ങളിലുമാണ് സ്റ്റോപ്പുകള്‍ ഒഴിവാക്കിയോടുക.

ALSO READ: ‘ഇത് അവരല്ല’; അഹമ്മദാബാദിലെ വിമാനാപകടത്തിൽ മരിച്ച വിദേശ പൗരന്മാരുടെ മൃതദേഹങ്ങൾ മാറിപ്പോയതായി കുടുംബത്തിന്റെ പരാതി

അതേസമയം ആലപ്പുഴ വഴി ശനിയാഴ്ച മുതൽ വഴിതിരിച്ചുവിടുമെന്ന് അറിയിച്ച ട്രെയിനുകൾ സാധാരണ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.

ട്രെയിനുകൾ ഇവയൊക്കെ

തിരുവനന്തപുരം സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12624)

തിരുവനന്തപുരം നോർത്ത് – ശ്രീ ​ഗം​ഗാന​ഗർ എക്സ്പ്രസ് (16312)

തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബം​ഗളൂരു ഹംസഫർ എക്സ്പ്രസ് (16319)

കന്യാകുമാരി – ദി​ബ്രു​ഗർ വിവേക് എക്സ്പ്രസ് (22503)

തിരുവനന്തപുരം സെൻട്രൽ – മധുരെ അമൃത എക്സ്പ്രസ് (16343)

തിരുവനന്തപുരം – മം​ഗളൂരു (16347)

മധുരെ ​ഗുരുവായൂർ എക്സ്പ്രസ് (16327)

ഗുരുവായൂർ – മധുരെ എക്സ്പ്രസ് (16328)

നാ​ഗർകോവിൽ – കോട്ടയം എക്സ്പ്രസ് (16366)

ഡോ. എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12695)

തിരുവനന്തപുരം – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12696)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News