
ഇടുക്കി കട്ടപ്പനയിൽ വിമത സ്ഥാനാർത്ഥിയുടെ പ്രവർത്തകരെ മർദ്ദിച്ച് യുഡിഫ് പ്രവർത്തകർ. ഔദ്യോഗിക സ്ഥാനാർത്ഥിയുടെ പ്രവർത്തകരാണ് മർദിച്ചതെന്നാണ് ആരോപണം. കട്ടപ്പന വെട്ടിക്കുഴ കവലയിലാണ് സംഭവം. വെട്ടിക്കുഴക്കവല വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രവർത്തകരും കോൺഗ്രസ് വിമത സ്ഥാനാർത്ഥിയുടെ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. മുൻ നഗര സഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാന്റെ പ്രവർത്തകരാണ് മർദനം അഴിച്ചുവിട്ടത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


