ആദ്യം വൈബെന്ന് പറയുക, പിന്നെ ചുമ്മാതാണെന്ന് പറയുക; സ്വന്തം വാക്കുകളെ നുണയെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ്, എങ്ങനെ ജനങ്ങൾ ഇവരെ വിശ്വസിക്കും ?

V D SATHEESAN FALSE STATEMENTS

കഴിഞ്ഞ കുറച്ച് നാളുകളായി പറഞ്ഞ വാക്കിന് വില കൊടുക്കാത്ത ഒരു പ്രതിപക്ഷ നേതാവിനെയാണ് കേരളം കാണുന്നത്. തോന്നുന്നതുപോലെ എന്തെങ്കിലും പറയുക, പിന്നീട് അതിന് അർത്ഥം മാറ്റി വിശദീകരിക്കുക, അല്ലെങ്കിൽ ‘ഞാൻ അങ്ങനെ പറഞ്ഞതല്ല’ എന്ന് തിരുത്തിപ്പറയുക – ഇതാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥിരം രീതി. വാക്കുകളുടെ ഉത്തരവാദിത്വമില്ലായ്മയാണ് ഒരു രാഷ്ട്രീയ നേതാവിന്റെ വിശ്വാസ്യതയെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇത്തരത്തിൽ തോന്നുന്നത് പോലെ പറയുന്നത് പ്രതിപക്ഷ നേതാവ് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല.

മുൻ വർഷം തിരുവനന്തപുരത്ത് ആയിരുന്നു സംസ്ഥാന സ്കൂൾ കലോത്സവം നടന്നത്. കലോത്സവത്തിന്റെ സമാനാപന സമ്മേളനത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ്, “എന്തൊരു വൈബാണ് ഈ പരിപാടിക്ക്” എന്ന പരാമർശം നടത്തിയിരുന്നു. പ്രസംഗത്തിന്റെ ആ ഭാഗം വലിയ രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് മറ്റൊരു പൊതുപരിപാടിയിൽ സംസാരിക്കവെ, അന്നത്തെ പരാമർശം “ചുമ്മാ പറഞ്ഞതാണ്” എന്നും, താൻ ഇടയ്ക്ക് ഇങ്ങനെ നുണ പറയാറുണ്ടെന്നുമുള്ള പരാമർശമാണ് അദ്ദേഹം നടത്തിയത്. ഈ പ്രസംഗത്തിന്റെ ഭാഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. സ്വന്തം വാക്കുകളെക്കുറിച്ച് തന്നെയുണ്ടാക്കിയ ഈ വെളിപ്പെടുത്തൽ, രാഷ്ട്രീയ രംഗത്ത് വലിയ വിവാദങ്ങൾക്കാണ് ഇടയാക്കുന്നത്.

ALSO READ: ഇന്ത്യൻ റെയിൽവേ ചരിത്രത്തിൽ ആദ്യം; ശബരി റെയിലിനായി 1,905 കോടി രൂപ നൽകാൻ കേരളം

താൻ പറഞ്ഞത് നുണയാണെന്ന് ഒരു നേതാവ് തന്നെ പരസ്യമായി സമ്മതിക്കുന്ന സാഹചര്യം അപൂർവമാണെന്നും, ഇത് പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുമെന്നുമാണ് വിമർശകരുടെ വിലയിരുത്തൽ. തോന്നുന്നതുപോലെ നുണ പറയുന്ന ഒരാളെ ജനങ്ങൾ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യമാണ് ഇപ്പോൾ പൊതുസമൂഹത്തിൽ ഉയരുന്നത്.

ഇത്തരത്തിൽ ആവർത്തിച്ച് പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നടത്തുന്ന ഒരാൾ പിന്നീട് സത്യം പറഞ്ഞാലും അത് വിശ്വസിക്കപ്പെടുമോയെന്ന സംശയവും ശക്തമാണ്. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, പ്രതിപക്ഷ നേതാവിന്റെ വാക്കുകളോട് ജനങ്ങൾ എത്രമാത്രം വിശ്വാസം പുലർത്തണമെന്ന് സംബന്ധിച്ച ചർച്ചകളും വ്യാപകമായിട്ടുണ്ട്.

ഇത് ആദ്യമായൊന്നും അല്ല പറഞ്ഞത് പ്രതിപക്ഷ നേതാവ് പറഞ്ഞതെല്ലാം ഒരു ഉളുപ്പുമില്ലാതെ മാറ്റി പറയുന്നത്. മന്ത്രി വി. ശിവൻകുട്ടിയെ ലക്ഷ്യമിട്ട് വി.ഡി. സതീശൻ നടത്തിയ കടുത്ത വിമർശനങ്ങൾ വിവാദമായി മാറിയിരുന്നു. മന്ത്രി ശിവൻകുട്ടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നടത്തിയ പ്രസ്താവനകൾക്കും പിന്നീട് വിശദീകരണങ്ങളും തിരുത്തലുകളും നടത്തിയതോടെ, സതീശന്റെ വാക്കുകൾക്ക് തന്നെയാണോ സ്ഥിരതയുള്ള നിലപാടെന്ന ചോദ്യം ശക്തമായി ഉയരുകയാണ്.

മന്ത്രി ശിവൻകുട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളും പിന്നീട് അതിൽ നിന്നും പിന്നോട്ടടിച്ച നിലപാടുകളും ചേർന്നപ്പോൾ, ‘തോന്നുന്നത് പോലെ പറയുക, പിന്നെ മാറ്റിപ്പറയുക’ എന്ന രാഷ്ട്രീയ ശൈലിയാണ് പ്രതിപക്ഷ നേതാവിന്റെ മുഖമുദ്രയെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഒരു വശത്ത് മന്ത്രിമാർക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും, മറുവശത്ത് സ്വന്തം വാക്കുകളെ നുണയെന്ന് സമ്മതിക്കുകയും ചെയ്യുന്ന സമീപനം പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ പക്വതയെ തന്നെ സംശയാസ്പദമാക്കുന്നതായാണ് വിലയിരുത്തൽ.

രാഷ്ട്രീയ നേതാക്കൾ പൊതുസമൂഹത്തിന് മുന്നിൽ പറയുന്ന ഓരോ വാക്കും സൂക്ഷ്മമായി പരിശോധിക്കപ്പെടുന്ന കാലഘട്ടത്തിലാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾ ഉണ്ടാകുന്നത് എന്നതിനാൽ, വാക്കുകളുടെ ഉത്തരവാദിത്വം രാഷ്ട്രീയ ജീവിതത്തിൽ എത്രമാത്രം പ്രധാനമാണെന്ന് ഈ സംഭവവികാസങ്ങൾ വീണ്ടും ഓർമ്മിപ്പിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News