‘ഇന്ന് റെഡ് അലേർട്ടാണ്’: കെ സി വേണുഗോപാൽ കേരളത്തിൽ സജീവമാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ്

V D SATHEESAN

കെ സി വേണുഗോപാൽ കേരളത്തിൽ സജീവമാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ന് റെഡ് അലേർട്ടാണെന്ന് മറുപടി നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം പറഞ്ഞത്. യുഡിഎഫ് കൺവീനറെ പ്രതിപക്ഷ നേതാവ് തള്ളി. നിലവിൽ ആരുമായും ചർച്ചകൾ നടത്തിയിട്ടില്ല.

എൻ ഡി എയില്‍ നിന്നും എല്‍ ഡി എഫിൽ നിന്നും നിരവധി പാർട്ടികൾ യു ഡി എഫിലേക്ക് വരാനായി കാത്തു നിൽക്കുന്നുണ്ട്. സംഘടനാപരമായ കാര്യങ്ങളെല്ലാം കെ പി സി സി പ്രസിഡൻ്റ് പറയുമെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം നവംബർ ഒന്നിന്: സമയബന്ധിതമായി ലക്ഷ്യം കൈവരിച്ചു’; ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമെന്ന് മന്ത്രി എം ബി രാജേഷ്

കേന്ദ്ര സര്‍ക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയെക്കുറിച്ച് അദ്ദേഹം പ്രതികരണം നടത്തി. ചേരുന്നതിനെ പ്രതിപക്ഷ നേതാവ് എതിർത്തില്ല. കേന്ദ്രത്തിൻ്റെ ഫണ്ടല്ലേ കളയേണ്ടതില്ലല്ലോയെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വർഗീയ അജണ്ട നടപ്പിലാക്കാൻ പാടില്ല. മോദിയുടെ വീട്ടിൽ നിന്നല്ല ഫണ്ട് നൽകുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തങ്ങൾ അധികാരത്തിൽ വരുന്നതിന് മുമ്പാണ് പദ്ധതി നടപ്പാക്കിയതെന്ന് വി ഡി സതീശൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News