സംസ്കാരത്തിൻ്റെ വൈവിധ്യങ്ങളും ബഹുസ്വരതയും തുറന്ന് കാട്ടാൻ ഇന്ത്യൻ കൾച്ചറൽ കോൺ​ഗ്രസ് കൊച്ചിയിൽ

cultural congress kochi

സംസ്ഥാന സാംസ്കാരിക വകുപ്പിൻ്റെ പിൻതുണയോടെ വിവിധ സ്ഥാപനങ്ങളും സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന ‘ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്’ ഡ‍ിസംബർ 20 മുതൽ 22 വരെ കൊച്ചിയിൽ നടക്കും. സംസ്കാരം, സംവാദം, സാഹോദര്യം, സമത്വം, സമാധാനം എന്നീ സന്ദേശങ്ങളോടെയാണ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്. 20-ന് രാവിലെ ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

എട്ട് വേദികളിലായി മൂന്ന് ദിനരാത്രങ്ങളിലാണ് പരിപാടികൾ അരങ്ങേറുക. സാഹിത്യം, നാടകം, സംഗീതം, ചലച്ചിത്ര മേഖലകളിലെ പ്രമുഖർ പരിപാടിയുടെ ഭാ​ഗമാകും. സംവാദങ്ങൾ, കലാവിഷ്കാരങ്ങൾ, ശിൽപ്പകലാ പ്രദർശനങ്ങൾ, ലോക ക്ലാസിക് കൃതികളുടെ വായനയും സംവാദവും, തെരുവ്‌ അവതരണങ്ങൾ, ശിൽപ്പശാലകൾ, പ്രഭാഷണങ്ങൾ, ചലച്ചിത്രമേള, ഗോത്ര–നാടൻ-ക്ലാസിക്കൽ കലാവതരണങ്ങൾ എന്നിവ അരങ്ങേറും.

Also read; വിഴിഞ്ഞം തുറമുഖം പ്രതീക്ഷിച്ചതിലേറെ വിജയം; രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ജനുവരി രണ്ടാം വാരത്തിലെന്ന് മന്ത്രി വി എൻ വാസവൻ

ട്രാൻസ്ജെൻഡേർഡ്, ഭിന്നശേഷി അവതരണങ്ങൾ, ന്യൂനപക്ഷ സാമൂഹ്യ കൂട്ടായ്മ എന്നിവയ്ക്ക് കേൺ​ഗ്രസിൽ പ്രത്യേക പ്രാധാന്യവും ഉണ്ടായിരിക്കും. ഇന്ത്യന സംസ്കാരത്തിൻ്റെ ബഹുസ്വരതയും വൈവിധ്യങ്ങളും ലോകത്തിന് മുന്നിൽ തുറന്ന് കാട്ടുകയെന്ന ലക്ഷ്യവും ഇന്ത്യൻ കൾച്ചറൽ കോൺ​ഗ്രസിനുണ്ട്. രാജ്യത്തെ ആദ്യത്തെ കൾച്ചറൽ കോൺ​ഗ്രസാണ് കൊച്ചിയിൽ നടക്കാൻ പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News