മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ കെ കുട്ടികൃഷ്ണൻ മാസ്റ്റർ വിടവാങ്ങി

K K Kuttikrishnan Master Passes Away

കോഴിക്കോട് ഉള്ളിയേരിയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ കെ കുട്ടികൃഷ്ണൻ മാസ്റ്റർ അന്തരിച്ചു. 79 വയസായിരുന്നു. കഴിഞ്ഞ ആറ് മാസക്കാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

സിപിഐഎം മുൻ ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗമായിരുന്ന ഇദ്ദേഹം 40 വർഷത്തിലേറെ കാലം സിപിഐഎം ഉള്ളിയേരി ലോക്കൽ കമ്മിറ്റി അംഗവും കർഷകസംഘം നേതാവുമായിരുന്നു. 1977ൽ പാർട്ടി അംഗത്വമെടുത്ത കുട്ടികൃഷ്ണൻ മാസ്റ്റർ കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി അംഗവും വൈസ് പ്രസിഡണ്ടുമായിരുന്നു. ഡിവൈഎഫ്ഐ രൂപീകരണത്തിന്റെ ഭാഗമായി പഞ്ചാബിലെ ലുധിയാനയിൽ‍ നടന്ന ഒന്നാം അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായി പ്രവർത്തിച്ച അദ്ദേഹം സംഘടനയുടെ ബ്ലോക്ക് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ പാർട്ടി ലോക്കൽ സമ്മേളനത്തിലാണ് കമ്മിറ്റിയിൽ നിന്ന് വിരമിച്ചത്. നിലവിൽ കൊയക്കാട് വെസ്റ്റ് ബ്രാഞ്ച് അംഗമാണ്.

കർഷക സംഘത്തിന്റെ ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറിയായും പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. നല്ലൊരു സഹകാരി കൂടിയായിരുന്ന അദ്ദേഹം ഉള്ളിയേരി സർവീസ് സഹകരണ ബാങ്കിന്റെ ദീർഘകാല പ്രസിഡന്റുമായിരുന്നു. 1998 മുതൽ 2005 വരെ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ബാങ്കിന്റെ പുരോഗതിയിൽ എന്നും ഓർമിക്കപ്പെടുന്നതാണ്. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഭരണത്തിലും നിർണായക ഇടപെടൽ നടത്താനായി. 2010 മുതൽ 2015 വരെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലോറ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായും പ്രവർത്തിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News